ദോഹ: ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബാൾ ക്ലബ് ഏതെന്ന് ഇന്നറിയാം. ആ ലോകകിരീടത്തിനായി രണ്ട് വമ്പൻമാർ പോരിനിറങ്ങുേമ്പാൾ ശനിയാഴ്ച രാത്രി 8.30ന് ഖലീഫ സ്റ്റേഡിയത്തിെൻറ പച്ചപ്പുൽമൈതാനത്തിന് ആവേശത്തീപിടിക്കും. ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ യൂറോപ്യൻ ചാമ്പ്യന്മാരായ ലിവർപൂൾ ബ്രസീലിലെ സി.ആർ ഫ്ലെമിങ്ഗോയെ നേരിടും.
സെമിയിൽ സി.എഫ് മൊണ്ടെറേയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് തകർത്താണ് ലിവർപൂൾ ഫൈനലിൽ പ്രവേശിച്ചത്. സൗദി ക്ലബ് അൽഹിലാലിനെ സെമിയിൽ തോൽപിച്ചാണ് സി.ആർ ഫ്ലെമിങ്ഗോ ഫൈനലിൽ കടന്നത്. സി.എഫ്. മൊണ്ടേറെയും സൗദിയുടെ അൽഹിലാലും തമ്മിലുള്ള മൂന്നാം സ്ഥാനത്തിനുവേണ്ടിയുള്ള മത്സരം ഖലീഫ സ്റ്റേഡിയത്തിൽ വൈകീട്ട് 5.30നാണ്.
ആറ് വൻകരകളിലെ ക്ലബ് ഫുട്ബാളിലെ ജേതാക്കളാണ് അൽസദ്ദ് സ്റ്റേഡിയം, ഖലീഫ സ്റ്റേഡിയം എന്നിവിടങ്ങളിൽ നടന്നുവരുന്ന ലോക ക്ലബ് ഫുട്ബാളിൽ അങ്കത്തിനിറങ്ങിയത്. ഹിൻഗിൻ സ്പോര്‍ട് ക്ലബ് (ന്യൂ കാലിഡോണിയ ഓഷ്യാന), അല്‍ സദ്ദ് (ഖത്തര്‍ ആതിഥേയർ), ലിവര്‍പൂള്‍ (ഇംഗ്ലണ്ട് യൂറോപ്പ് ), സി.എഫ് മൊണ്ടെറേ (മെക്സികോ വടക്കന്‍ മധ്യ അമേരിക്ക കരീബിയ), ഇ.എസ് തുനീസ് (തുനീഷ്യ ആഫ്രിക്ക), അല്‍ ഹിലാല്‍ എസ്.എഫ്.സി (സൗദി അറേബ്യ-ഏഷ്യ), സി.ആര് ഫ്ലമിംഗോ (ബ്രസീൽ-തെക്കേ അമേരിക്ക) എന്നീ ക്ലബുകളാണ് ഏറ്റുമുട്ടിയത്.കളി കാണാന്‍ ടിക്കറ്റുള്ളവര്‍ക്ക് തങ്ങളുടെ ടിക്കറ്റ് ഉപയോഗിച്ച് മെട്രോയില്‍ സൗജന്യ യാത്രാപാസ് നേടാം. ഖലീഫ സ്റ്റേഡിയത്തിലേക്ക് പോകാൻ ഗോള്‍ഡ് ലൈനിലെ സ്പോര്‍ട്സ് സിറ്റി സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.