ദോഹ: അല്‍ബയ്ത് സ്റ്റേഡിയം, അല്‍ജനൂബ് സ്റ്റേഡിയം, വെസ്റ്റ്ബേക്കു സമീപം ഉനൈസയില്‍ മുന്‍ അല്ഇര്സല് സ്റ്റേഷന് പരിശീലനകേന്ദ്രം എന്നിവിടങ്ങളിൽ മൂന്നു പൊതു പാര്‍ക് കുകള്‍ തുറന്നു. ദേശീയ കായികദിനത്തോടനുബന്ധിച്ച് 2022 ഫിഫ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസിയാണ് പാർക്കുകൾ പൊതുജനങ്ങൾക്കായി തുറന്നുനൽകിയത്. ഓരോ പാര്‍ക്കിലും ടെന്നിസ്, ബാസ്കറ്റ്ബാള്‍ കോര്‍ട്ടുകള്‍, കുട്ടികളുടെ കളിസ്ഥലങ്ങള്‍, ജോഗിങ്, സൈക്ലിങ് ട്രാക്കുകള്‍, തുറസ്സായ സ്ഥലങ്ങള്‍, ശാരീരിക വ്യായാമത്തിനുള്ള ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ജനങ്ങളില്‍ ആരോഗ്യവും ശാരീരികക്ഷമതയും പ്രചോദിപ്പിക്കുന്നതിനായാണ് രാജ്യത്ത് ഇത്തരം പാർക്കുകളൊരുക്കിയിരിക്കുന്നത്.
അല്ബയ്്ത്ത് പാര്‍ക്കില്‍ ദേശീയ കായികദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികള്‍ നടന്നു. സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസി, ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്, ഖത്തര്‍ സ്റ്റാര്‍സ് ലീഗ് എന്നിവിടങ്ങളിലെ ജീവനക്കാര്‍ ബയ്ത്ത് പാര്‍ക്കിലെ പരിപാടികളില്‍ പങ്കെടുത്തു. അതേസമയം, അല്‍ജാനൂബ് പാര്‍ക്കിലും അല്ഇര്സല് പാര്ക്കിലുമുളള സൗകര്യങ്ങള്‍ ആസ്വദിക്കാന്‍ പ്രാദേശിക കമ്യൂണിറ്റിയിലെ അംഗങ്ങള്‍ക്ക് അവസരമൊരുക്കിയിരുന്നു. ദേശീയ കായികദിനത്തില്‍ മൂന്നു പൊതുപാര്‍ക്കുകള്‍ തുറക്കാനായതില്‍ അഭിമാനമുണ്ടെന്ന് സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന് അല്‍തവാദി പറഞ്ഞു. ടൂര്‍ണമെൻറ് തുടങ്ങുന്നതിന് മൂന്നുവര്‍ഷം മുമ്പുതന്നെ ഖത്തര്‍ 2022െൻറ പാരമ്പര്യം പ്രദര്ശിപ്പിക്കാനാകുന്നതില് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022 ഫിഫ ലോകകപ്പിനായി ഉദ്ഘാടനം ചെയ്ത ഖത്തറിലെ രണ്ടാമത്തെ സ്റ്റേഡിയമാണ് വഖ്റയിലെ അല്‍ജാനൂബ്.
കഴിഞ്ഞ വർഷമായിരുന്നു ഉദ്ഘാടനം. 60,000 ഇരിപ്പിടശേഷിയുള്ള അല്‍ബയ്ത്ത് സ്റ്റേഡിയത്തില്‍ ലോകകപ്പിെൻറ സെമിഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ നടക്കും. ഈ വര്‍ഷം തന്നെ സ്റ്റേഡിയത്തിെൻറ ഉദ്ഘാടനവും നടക്കും. അൽഖോറിലെ അൽബയ്ത് സ്റ്റേഡിയം പരമ്പരാഗത അറേബ്യൻ കൂടാരമായ ബെയ്ത് അൽ ശഅറിെൻറ മാതൃകയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. പരമ്പരാഗത നാടോടി തമ്പുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നത്. ലോകകപ്പിനായുള്ള രണ്ടാമത്തെ വലിയ സ്റ്റേഡിയമെന്ന പ്രത്യേകതയും ഇതിനുണ്ട്. ലോകകപ്പിന് ശേഷം ഇരിപ്പിടങ്ങൾ 30,000 ആയി ചുരുക്കും. ഉള്ളിലേക്ക് മടക്കാവുന്ന മേൽക്കൂരയാണ് അൽ ബെയ്ത് സ്റ്റേഡിയത്തിെൻറ സവിശേഷത. പരിസ്ഥിതി സംരക്ഷണത്തിന് ഏറെ പ്രാമുഖ്യം നൽകിയാണ് സ്റ്റേഡിയത്തിെൻറ നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.