ദോഹ: 2022 ഫിഫ ലോകകപ്പ് ഉൾപ്പെടെ രാജ്യം ആതിഥ്യമരുളുന്ന കായിക മത്സരങ്ങൾക്ക് അതിസുരക് ഷ ഉറപ്പുവരുത്തുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിലെ എസ്റ്റാബ്ലിഷ്മെൻറ്സ് ആൻഡ് അതോറിറ്റി സെക്യൂരിറ്റി ഡിപ്പാർട്മെൻറ് ‘നിങ്ങളാണ് മുഖ്യം’ (ആൻത മുഹിം) പ്രചാരണത്തിന് ത ുടക്കം കുറിച്ചു. ഡിപ്പാർട്മെൻറിലെ സ്റ്റേഡിയംസ് സെക്യൂരിറ്റി വിഭാഗം നടപ്പാക്കുന്ന ഈ സംരംഭത്തിലൂടെ സ്കൂളുകളിലെയും കോളജുകളിലെയും വിദ്യാർഥികൾ, സ്പോർട്സ് ക്ലബു കൾ, കാഴ്ചക്കാർ എന്നിവരെ സുരക്ഷയുടെയും കായിക പങ്കാളിത്തത്തിെൻറയും പ്രാധാന്യം ബോധവത്കരിക്കുകയാണ് മുഖ്യമായും ലക്ഷ്യമിടുന്നത്. ഖത്തർ നാഷനൽ തിയറ്ററിൽ നടന്ന ചടങ്ങിൽ പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ സ്റ്റാഫ് മേജർ ജനറൽ സാദ് ബിൻ ജാസിം അൽ ഖുലൈഫി പ്രചാരണത്തിെൻറ ലോഗോ അച്ചടിച്ച ടിഷർട്ട് പുറത്തിറക്കി.
ചടങ്ങിൽ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. ഇബ്രാഹിം ബിൻ സ്വാലിഹ് അൽ നുയിമി പങ്കെടുത്തു. ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ് മേജർ ജനറൽ ഡോ. അബ്ദുല്ല യൂസുഫ് അൽമാൽ, എസ്റ്റാബ്ലിഷ്മെൻറ്സ് ആൻഡ് അതോറിറ്റി സെക്യൂരിറ്റി ഡിപ്പാർട്മെൻറ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അലി ഖജിം അൽ അദ്ബി എന്നിവർ പങ്കെടുത്തു.
ഖത്തർ ആതിഥേയത്വം വഹിക്കുന്ന 2022 ഫിഫ ലോകകപ്പ് മത്സരങ്ങളിൽ സുരക്ഷ നിലനിർത്തുന്നതിന് എസ്റ്റാബ്ലിഷ്മെൻറ്സ് ആൻഡ് അതോറിറ്റി സെക്യൂരിറ്റി ഡിപ്പാർട്മെൻറുമായും പൊലീസ് ഉദ്യോഗസ്ഥരുമായും സഹകരിക്കാൻ എല്ലാ വിഭാഗങ്ങളിലെയും ഖത്തരി സമൂഹത്തെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭമെന്ന് ഡോ. ഇബ്രാഹീം ബിൻ സ്വാലിഹ് അൽ നുയിമി പറഞ്ഞു.
സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഈ വലിയ ഉത്തരവാദിത്തം വിദ്യാർഥികൾ, രക്ഷിതാക്കൾ (പൗരന്മാരും പ്രവാസികളും മുതിർന്നവരും കുട്ടികളും) ഉൾപ്പെടെയുള്ള കമ്യൂണിറ്റി അംഗങ്ങൾ വരെ ഏറ്റെടുക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ആഭ്യന്തര മന്ത്രാലയത്തിെൻറ പ്രധാന പങ്കാളിയായ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഈ സംരംഭത്തിെൻറ വിജയത്തിന് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരക്ഷയും കായികവും തമ്മിലുള്ള പങ്കാളിത്തത്തിെൻറ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള നൂതനമായ ഇടപെടലായ ‘നിങ്ങൾ പ്രധാനമാണ്’ എന്ന സംരംഭം മാതൃകാപരമാണെന്ന് ബ്രിഗേഡിയർ ജനറൽ അലി ഖാജിം അൽ അദ്ബി പറഞ്ഞു.പ്രത്യയശാസ്ത്രപരമായും സാംസ്കാരികമായും പെരുമാറ്റപരമായും ഒരു വികസിത തലമുറയെ കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചുള്ള ഒരു സുപ്രധാന കമ്യൂണിറ്റി സന്ദേശം ഈ സംരംഭം വഹിക്കുന്നുണ്ടെന്നും അതിനാൽ അവർക്ക് ആദ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥരാകാമെന്നും സംരംഭത്തിെൻറ സൂപ്പർവൈസർ ക്യാപ്റ്റൻ സയീദ് ജുമ അൽ ഹിത് മി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.