ദോഹ: ദലിത് അവകാശ നിഷേധങ്ങൾക്കെതിരെയും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയും 'നീതിക്കായി പെൺകരുത്ത്' തലക്കെട്ടില്‍ വിമന്‍ ഇന്ത്യ ഖത്തര്‍ ഓൺലൈൻ യോഗം നടത്തി. അനീതിയെ നിയമപരമായി നേരിടുകയും പ്രതികരിക്കുകയും വേണമെന്ന് യോഗം ഉദ്ഘാടനംചെയ്ത സാമൂഹികപ്രവർത്തക ഡോ. എം.ജി. മല്ലിക പറഞ്ഞു. പ്രതിരോധത്തിൻെറ ആദ്യപാഠം നന്മയുള്ളവരെ ചേര്‍ത്തുപിടിക്കാന്‍ കഴിയുകയെന്നതാണ്. നന്മയാൽ തിന്മയെ എതിര്‍ക്കണം. ഫാഷിസത്തിനെ പ്രതിരോധിക്കേണ്ടത് ജനാധിപത്യത്തിലൂടെയാണ്.
ഇതിനായി നാം ജനാധിപത്യ മൂല്യബോധമുള്ളവരായിരിക്കണമെന്നും അവർ പറഞ്ഞു. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വനിത സംഘടന പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. സാധ്യമാവുന്ന ശിക്ഷ അക്രമകാരികൾക്ക് നേടിക്കൊടുക്കണമെന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദ് വനിത വിഭാഗം ദേശീയ സെക്രട്ടറി എ. റഹ്മത്തുന്നിസ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. എനിക്കെന്തു ചെയ്യാൻ കഴിയുമെന്നാണ് നാമോരോരുത്തരും ചിന്തിക്കേണ്ടതെന്നും അവർ പറഞ്ഞു.
ഐ.ഡബ്ല്യു.എ കുവൈത്ത് പ്രസിഡൻറ് ആശ ദൗലത്ത്, കെ.ഐ.എ വനിത മസ്കത്ത് പ്രസിഡൻറ് സഫിയ ഹസൻ, തനിമ വനിത പ്രസിഡൻറ് നജാത്ത് സക്കീർ, എം.ജി.എം ഖത്തർ പ്രസിഡൻറ് സൈനബ അൻവാരിയ, ഫോക്കസ് ലേഡീസ് ഖത്തർ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ജസീല നാസർ, ഗേൾസ് ഇന്ത്യ ഖത്തർ പ്രസിഡൻറ് ഫഹാന റഷീദ് , നടുമുറ്റം ഖത്തര്‍ എക്സിക്യൂട്ടിവ് അംഗം സജ്ന സാക്കി എന്നിവർ സംസാരിച്ചു. വിമൻ ഇന്ത്യ ഖത്തർ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എം. നസീമ സമാപനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് കെ.സി. മെഹർബാൻ, ഹമാമ ശാഹിദ്, ശാദിയ ശരീഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.