ദോഹ: ജൂൺ 24ന് അമേരിക്ക-കാനഡ രാജ്യങ്ങളിലായി നടക്കുന്ന കോൺകകാഫ് ഗോൾഡ് കപ്പിന് മുന്നോടിയായി ഖത്തറിന് തിങ്കളാഴ്ച അവസാന സന്നാഹ പോരാട്ടം. മൂന്നാഴ്ചയായി ഓസ്ട്രിയയിൽ പരിശീലനം നടത്തുന്ന കാർലോസ് ക്വിറോസും സംഘവും ന്യൂസിലൻഡിനെയാണ് നേരിടുന്നത്. വിയന്നയിലാണ് മത്സരം.
ജൂൺ എട്ടിന് ക്രൊയേഷ്യ ‘ബി’ടീമിനോട് 3-0ത്തിന് തോറ്റ ഖത്തർ, നാലു ദിനം മുമ്പ് ജമൈക്കയെ തോൽപിച്ച് പോരാട്ട വീര്യം വീണ്ടെടുത്താണ് ന്യൂസിലൻഡിനെ നേരിടാൻ ഒരുങ്ങുന്നത്. സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയപ്പോൾ, യുവതാരങ്ങളും പുതുമുഖങ്ങളും ചേർന്ന കോമ്പിനേഷനിൽ കരുത്തുറ്റ സംഘത്തെയാണ് കോച്ച് കാർലോസ് ക്വിറോസ് വാർത്തെടുക്കുന്നത്.
അവശ്യഘട്ടത്തിൽ പ്രതിരോധിച്ചും, പന്ത് ഹോൾഡ് ചെയ്തും കളിച്ച് ജമൈക്കയെ കീഴടക്കിയ ടീമിന്റെ പ്രകടനത്തിൽ കോച്ച് ക്വിറോസും സംതൃപ്തനാണ്. ന്യൂസിലൻഡിനെതിരായ കളിയും കഴിഞ്ഞ് ടീം അമേരിക്കയിലേക്ക് പറക്കും. ജൂൺ 25ന് ഹെയ്തി, 29ന് ഹോണ്ടുറസ്, ജൂലൈ രണ്ടിന് മെക്സികോ ടീമുകൾക്കെതിരെയാണ് ടൂർണമെന്റിൽ ഖത്തറിന്റെ മത്സരങ്ങൾ. കോൺകകാഫ് 2021 ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത ഖത്തർ സെമിഫൈനൽ വരെയെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.