വെ​സ്റ്റ്ബേ​യി​ലെ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ

(വി​ഡി​യോ ചി​ത്രം)

വെ​സ്റ്റ്ബേ​യി​ൽ തീ​പി​ടി​ത്തം; ആ​ള​പാ​യ​മി​ല്ല

ദോ​ഹ: ഖ​ത്ത​റി​ലെ ബ​ഹു​നി​ല പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ൽ തീ​പി​ടി​ത്തം. ​ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ആ​ള​പാ​യ​മി​ല്ലെ​ന്ന് ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സി​വി​ൽ ഡി​ഫ​ൻ​സി​നു കീ​ഴി​ൽ വി​വി​ധ സു​ര​ക്ഷാ സേ​ന​ക​ൾ ചേ​ർ​ന്ന് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലി​ലൂ​ടെ തീ ​അ​ണ​ച്ച്, നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്ന് മ​ന്ത്രാ​ല​യം സാ​മൂ​ഹ മാ​ധ്യ​മ പേ​ജി​ലൂ​ടെ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ക​ന​ത്ത പു​ക​യോ​ടെ ​വെ​സ്റ്റ് ബേ​യി​ലെ ഉ​മ്മു ബാ​ബ് ട​വ​റി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഉ​ട​ൻ ത​ന്നെ സി​വി​ൽ ഡി​ഫ​ൻ​സും ആം​ബു​ല​ൻ​സും കു​തി​ച്ചെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. കെ​ട്ടി​ട​ത്തി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും പ്ര​ച​രി​ച്ചു. ശ​ക്ത​മാ​യ ചൂ​ട് കാ​ല​മാ​യ​തി​നാ​ൽ തീ​പി​ടി​ത്ത​ത്തി​നെ​തി​രെ അ​ധി​കൃ​ത​ർ നേ​ര​ത്തേ​ത​ന്നെ ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു.

Tags:    
News Summary - Fire in Westbay-no injuries to people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.