ദോഹ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഖത്തർ ഇൻകാസ് സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികളുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഖത്തർ നാഷനൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടന്ന ക്യാമ്പിൽ, 150ഓളം ഇൻകാസ് പ്രവർത്തകർ രക്തദാനം നിർവഹിച്ചു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് തണ്ടാലെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇൻകാസ് ഖത്തർ പ്രസിഡന്റ് ഹൈദർ ചുങ്കത്തറ അധ്യക്ഷനായിരുന്നു.
മുതിർന്ന മാധ്യമ പ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാം, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.സി ഉപദേശക സമിതി അംഗം ജോപ്പച്ചൻ തെക്കെക്കൂറ്റ്, മുതിർന്ന നേതാക്കളായ കെ.കെ. ഉസ്മാൻ, സിദ്ദീഖ് പുറായിൽ, മുഹമ്മദ് ഷാനവാസ് തുടങ്ങിയവരും പങ്കെടുത്തു. ചരമവാർഷിക ദിനമായ ജൂലൈ 18ന്, ഐ.സി.സി അശോകാ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തോടെയാണ് ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കമായത്.
പ്രദീപ് പിള്ളൈ, കെ.വി. ബോബൻ, എബ്രഹാം ജോസഫ്, ഈപ്പൻ തോമസ്, സിനിൽ ജോർജ്, ദീപക് സി.ജി, എഡ്വിൻ സെബാസ്റ്റ്യൻ, ഇൻകാസ് സെൻട്രൽ കമ്മിറ്റി അംഗങ്ങളും വിവിധ ജില്ല കമ്മിറ്റി ഭാരവാഹികളും വനിത വിങ്, യൂത്ത് വിങ് ഭാരവാഹികളും ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.