ദോഹ: കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പ്രഥമ അറേബ്യൻ കുതിര പ്രദർശനം ഫെബ്രുവരി രണ്ടു മുതൽ തുടങ്ങും. കതാറ എസ്പ്ലാനേഡിൽ നടക്കുന്ന കതാറ പ്രഥമ അറേബ്യൻ കുതിര മേളയിൽ വലിയ അന്താരാഷ്ട്ര പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നതെന്ന് കതാറ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതി പറഞ്ഞു. പ്യുവർബ്രീഡ് അറേബ്യൻ കുതിരകളുടെ വിവിധ മത്സരങ്ങളിൽ 13 ദശലക്ഷം റിയാലാണ് സമ്മാനത്തുകയായി നൽകുക. മേളയിലൂടനീളം കോവിഡ് േപ്രാട്ടോകോൾ നടപ്പാക്കും. കടുത്ത സുരക്ഷ മുൻകരുതലുകളോടെ മാത്രമായിരിക്കും മേള സംഘടിപ്പിക്കുക. മത്സരത്തിനെത്തുന്നവരുടെയും സന്ദർശകരുടെയും സുരക്ഷ വളരെ പ്രധാനപ്പെട്ടതാണെന്നും ഡോ. അൽ സുലൈതി വ്യക്തമാക്കി.
മേള ഫെബ്രുവരി രണ്ടിന് ആരംഭിക്കുമെന്ന് ടൂർണമെൻറ് മേധാവി ബദർ മുഹമ്മദ് അൽ ദർവീശ് പറഞ്ഞു. മത്സരങ്ങൾ ഫെബ്രുവരി നാലിനാണ് ആരംഭിക്കുക. മൂന്ന് കാറ്റഗറികളിലായാണ് മത്സരങ്ങൾ. ഒരു വയസ്സ് പൂർത്തിയായ കുതിരകളുടെ മത്സരത്തിൽ ഒന്നാമതെത്തുന്നവർക്ക് 250,000 റിയാലാണ് സമ്മാനത്തുക. രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 150,000, 100000 റിയാൽ വീതം ലഭിക്കും.
2-3 വയസ്സുള്ള കുതിരകളുടെ മത്സരത്തിൽ (ജൂനിയർ) വിജയിക്കുന്നവർക്ക് 800,000 റിയാലാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് 430,000 റിയാലും മൂന്നാം സ്ഥാനക്കാർക്ക് 250,000 റിയാലും ലഭിക്കും. സീനിയർ വിഭാഗത്തിൽ (4 വയസ്സിന് മുകളിലുള്ളവ) 1,000,000 റിയാലാണ് സമ്മാനത്തുക. രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് 600,000, 300,000 റിയാൽ വീതം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.