ദോഹ: സവിശേഷതകൾ കണക്കിലെടുത്ത് മത്സ്യകൃഷിക്കായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം കതാറ ബീച്ചിനെ തെരഞ്ഞെടുത്തു. ഇതിെൻറ ഭാഗമായി രാജ്യത്തിെൻറ മത്സ്യസമ്പത്ത് വർധിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി 40000 ശാആം മത്സ്യങ്ങളെ കടലിൽ നിക്ഷേപിച്ചു.മത്സ്യങ്ങളെ വേട്ടയാടുന്നതിന് കതാറ ബീച്ചിലുള്ള കർശനമായ നിയന്ത്രണങ്ങളും മത്സ്യങ്ങളുടെ പ്രജനനത്തിനാവശ്യമായ ഉന്നത പാരിസ്ഥിതിക ഘടകങ്ങളുടെ സാന്നിധ്യവുമാണ് മത്സ്യകൃഷിക്കായി കതാറ ബീച്ചിനെ തെരഞ്ഞെടുത്തത്.
രാജ്യത്തിെൻറ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിന് പുറമെ, ഖത്തറിെൻറ ജൈവവൈവിധ്യ സംരക്ഷണവും പരിസ്ഥിതി മന്ത്രാലയം ഇതിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്. പരിസ്ഥിതി വൈവിധ്യങ്ങളെ സംരക്ഷിക്കുന്നതിനും സുസ്ഥിര പരിസ്ഥിതി വികസനം കരസ്ഥമാക്കുന്നതിനും കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷൻ വലിയ ശ്രദ്ധയാണ് നൽകുന്നത്. വിവിധ സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമാണ് കതാറയെങ്കിലും രാജ്യത്തിെൻറ പരിസ്ഥിതി, പ്രകൃതി സംരക്ഷണത്തിന് വലിയ ഈന്നൽ നൽകുന്നതിലും മാതൃകാപരമായ പ്രവർത്തനങ്ങളാണ് കതാറ മുന്നോട്ടു വെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.