ദോഹ: ഖത്തറിൽനിന്ന് ഞായറാഴ്ച തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട രണ്ടാമത്തെ വിമാനം റദ്ദാക്കി. ഞായറാഴ്ച വൈകുന്നേരം 3.15ന് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം ഇതുവരെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിട്ടില്ല. വിമാനം നിലവിൽ കരിപ്പൂർ വിമാനത്താവളത്തിലാണുള്ളത്. ഇവിടെനിന്ന് ഈ വിമാനം ദോഹയിൽ എത്തേണ്ടതായിരുന്നു.
എന്നാൽ, ദോഹയിൽ ഇറങ്ങാനുള്ള അനുമതി വിമാനത്തിന് ലഭിക്കാത്തതാണ് റദ്ദാക്കാൻ കാരണം. കോവിഡ് പശ്ചാത്തലത്തിൽ ഖത്തറിൽനിന്ന് മടങ്ങാനാഗ്രഹിക്കുന്ന ഇരുന്നൂറോളം യാത്രക്കാരാണ് നിലവിൽ േദാഹ വിമാനത്താവളത്തിലുള്ളത്.
കരിപ്പൂർ വിമാനത്താവളം അധികൃതർ, ഹമദ് വിമാനത്താവളം അധികൃതർ എന്നിവരുമായി ബന്ധപ്പെടുേമ്പാൾ വിമാനത്തിന് േദാഹയിൽ ഇറങ്ങാൻ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് കാരണമെന്നാണ് അറിയുന്നത്. മണിക്കൂറുകൾക്ക് മുേമ്പ എത്തിയ യാത്രക്കാർക്ക് ഇന്ത്യൻ എംബസി അധികൃതർ വിവരങ്ങൾ നൽകുന്നിെല്ലന്നും ആക്ഷേപമുണ്ട്. യാത്രക്കാർക്ക് ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ഏർപ്പെടുത്താൻ അധികൃതർ ആരും സ്ഥലത്തില്ലെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.