Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോഹ-തിരുവനന്തപുരം...

ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കി

text_fields
bookmark_border
qatar-airport
cancel

ദോഹ: ഖത്തറിൽനിന്ന്​ ഞായറാഴ്​ച​ തിരുവനന്തപുരത്തേക്ക്​ പുറപ്പെടേണ്ട രണ്ടാമ​ത്തെ വിമാനം റദ്ദാക്കി. ഞായറാഴ്​ച വൈകുന്നേരം  3.15ന്​ പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം ഇതുവരെ ദോഹ ഹമദ്​ അന്താരാഷ്​​ട്ര വിമാനത്താവളത്തിൽ എത്തിയിട്ടില്ല. വിമാനം നിലവിൽ കരിപ്പൂർ വിമാനത്താവളത്തിലാണുള്ളത്​. ഇവിടെനിന്ന്​ ഈ വിമാനം ദോഹയിൽ എ​ത്തേണ്ടതായിരുന്നു. 

എന്നാൽ, ദോഹയിൽ ഇറങ്ങാനുള്ള അനുമതി വിമാനത്തിന്​ ലഭിക്കാത്തതാണ്​ റദ്ദാക്കാൻ കാരണം. കോവിഡ്​ പശ്ചാത്തലത്തിൽ ഖത്തറിൽനിന്ന്​ മടങ്ങാനാഗ്രഹിക്കുന്ന ഇരു​ന്നൂറോളം യാത്രക്കാരാണ്​ നിലവിൽ േദാഹ വിമാനത്താവളത്തിലുള്ളത്​. 

കരിപ്പൂർ വിമാനത്താവളം അധികൃതർ, ഹമദ്​ വിമാനത്താവളം അധികൃതർ എന്നിവരുമായി ബന്ധപ്പെടു​േമ്പാൾ വിമാനത്തിന്​ ​േദാഹയിൽ ഇറങ്ങാൻ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്​നമാണ് കാരണമെന്നാണ്​ അറിയുന്നത്​. മണിക്കൂറുകൾക്ക്​ മു​േമ്പ എത്തിയ യാത്രക്കാർക്ക്​ ഇന്ത്യൻ എംബസി അധികൃതർ വിവരങ്ങൾ നൽകുന്നി​െല്ലന്നും ആക്ഷേപമുണ്ട്​. യാത്രക്കാർക്ക്​ ഭക്ഷണമോ മറ്റ്​ സൗകര്യങ്ങളോ ഏർപ്പെടുത്താൻ അധികൃതർ ആരും സ്​ഥലത്തില്ലെന്നും പരാതിയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarair indiatrivandrum flight
News Summary - flight from qatar has been canelled
Next Story