ദോഹ: വിമാനത്തിനുള്ള കോവിഡ്19 മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നിടത്തോളം കാലം വിമാനത്തിനുള്ളിൽ സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്ന് ഖത്തർ എയർവേസ് സി.ഇ .ഒ അക്ബർ അൽ ബാകിർ. യാത്രക്കാരുടെ മാസ്കുകൾ, കയ്യുറകൾ, ഫേസ് ഷീൽഡുകൾ, ക്യാബിൻ ക്രൂ അംഗങ്ങളുടെ പി.പി.ഇ എന്നീ മുൻകരുതൽ നടപടികൾ പാലിക്കുന്നിടത്തോളം കാലം വിമാനങ്ങൾക്കുള്ളിൽ സാമൂഹിക അകലം പാലിക്കൽ അനിവാര്യമല്ലെന്നും അക്ബർ അൽ ബാകിർ വ്യക്തമാക്കി. ആഗോള തലത്തിൽ ലോക്ക്്ഡൗൺ തീരുന്നതോടെ എല്ലാ സെക്ടറുകളിലും സർവീസ് പുനരാരംഭിക്കുകയാണ് ലക്ഷ്യമെന്നും ഇപ്പോൾ നേരത്തെ പ്രഖ്യാപിച്ച 80 റൂട്ടുകൾക്കാണ് പ്രാമുഖ്യം നൽകുന്നതെന്നും ലോക്ക്്ഡൗൺ തീരുന്നതോടെ സാധ്യമാകുന്ന വേഗത്തിൽ വിമാന സർവീസ് പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉപരോധത്തെ വലിയ രീതിയിൽ ചെറുത്ത് തോൽപ്പിക്കാൻ നമുക്ക് സാധിച്ചു. ഉപരോധരാജ്യങ്ങളിൽ നിന്നുള്ള വിമാന കമ്പനികളേക്കാൾ വളരാൻ ഖത്തർ എയർവേസിന് സാധിക്കുകയും ചെയ്തു. രാജ്യത്തിെൻറ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനിടയിൽ ശക്തമായി നിലകൊള്ളാനും സാധിച്ചു.
അൽ ബാകിർ കൂട്ടിച്ചേർത്തു. ഈ വർഷമോ അടുത്ത വർഷമോ ബോയിങിൽ നിന്നും എയർബസിൽ നിന്നും പുതിയ വിമാനങ്ങൾ എടുക്കുകയില്ലെന്നും ഇക്കാര്യം കമ്പനികളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഖത്തർ എയർവേസിെൻറ അഭ്യാർഥന നിരസിക്കുന്നത് ഭാവി വ്യാപാരബന്ധത്തെ അപകടത്തിലാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.ഫെബ്രുവരിയിൽ ഓഹരി വർധിപ്പിച്ചതിന് ശേഷം ബ്രിട്ടീഷ് എയർവേയ്സ് ഉടമകളായ ഐ .എ.ജിയെ പിന്തുണക്കുന്നത് ഖത്തർ എയർവേസ് തുടരുമെന്നും അക്ബർ അൽ ബാകിർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.