ദോഹ: കെ.എം.സി.സി ഖത്തർ തളിപ്പറമ്പ് മണ്ഡലം സംഘടിപ്പിച്ച അഡ്വ. ഹബീബ് റഹ്മാൻ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ സി.എച്ച് സ്പോർട്ടിങ് കുപ്പം കിരീടം നിലനിർത്തി. ഫൈനലിൽ ടി.വി.ആർ ബ്രദേഴ്സ് തിരുവട്ടൂരിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കുപ്പം ചാമ്പ്യന്മാരായത്. വിജയികൾക്കുവേണ്ടി ഷംനാസ്, അമീൻ, അകീൽ ഗോളുകൾ നേടി.
സി.എച്ച് സ്പോർട്ടിങ് കുപ്പത്തിന്റെ മുഹമ്മദ് കുഞ്ഞി ടൂർണമെന്റിലെ മികച്ച താരമായും അമീൻ ടോപ് സ്കോററായും ടി.വി.ആർ ബ്രദേഴ്സ് താരം ഹാഫിസ് ബെസ്റ്റ് ഡിഫൻഡറായും മികച്ച ഗോൾകീപ്പറായി ഷാമിറും തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റ് ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് അബ്ദുറഹ്മാൻ ഇ.പി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കെ.എം.സി.സി സെക്രട്ടറി റഹീസ് പെരുമ്പ, കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഷഹബാസ് തങ്ങൾ, ആക്ടിങ് പ്രസിഡന്റ് അബ്ദുറഹ്മാൻ തലശ്ശേരി, ട്രഷർ ഹാഷിം മട്ടന്നൂർ, അസീസ്എടച്ചേരി, ബഷീർ കാട്ടൂർ, ഫാറൂഖ് പയ്യന്നൂർ എന്നിവർ സംസാരിച്ചു. സകരിയ കൊമ്മച്ചിയുടെ അധ്യക്ഷതയിൽ ഹസീബ് ചപ്പാരപ്പടവ് സ്വാഗതവും ഷമീം പുഷ്പഗിരി നന്ദിയും പറഞ്ഞു.
വിജയികൾക്കുള്ള സമ്മാനദാനം സാബിർ അള്ളാംകുളം, കോയ കൊണ്ടോട്ടി എന്നിവർ ചേർന്ന് നൽകി. ഫഹീം മാട്ടൂൽ, മുഹമ്മദ് ബായാർ, റാഷിദ് പുളിങ്ങോം, ശകീർ പെടേന എന്നിവർ സംസാരിച്ചു. ഇബ്രാഹിം പുളിക്കൂലിന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി യൂനുസ് ശാന്തിഗിരി സ്വാഗതവും യൂസഫ് പന്നിയൂർ നന്ദിയും പറഞ്ഞു.
മണ്ഡലം ഭാരവാഹികളായ ഷംസീർ കമ്പിൽ, സാഹിദ് ആസാദ് നഗർ, അർഷിദ് കമ്പിൽ, ശറഫുദ്ദീൻ ചപ്പാരപ്പടവ്, സാബിർ അള്ളാംകുളം, ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളായ യൂനുസ് കെ.യു ഓണപ്പമ്പ, ജാഫർ തളിപ്പറമ്പ്, സിദ്ദിഖ് ഹാജി മുക്കുന്ന്, ഹസൻ കോയ മുക്കുന്ന്, അസ്ലം ചപ്പാരപ്പടവ്, ഉമൈർ കെ.യു, മൻസൂർ മണിയറ, ശിഹാബ് തളിപ്പറമ്പ, മുൻഷീർ പി.സി.പി ചപ്പാരപ്പടവ്, ശഫീഖ് കടമ്പേരി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.