ഫുട്ബോൾ, ലോകത്തിന്‍റെ ഗതി മാറ്റും -ഇൻഫാൻറിനോ

ദോഹ: ലോകത്തിലെ ഏറ്റവും ജനപ്രിയ കായിക ഇനമാണ് ഫുട്ബോളെന്നും ലോകത്തെ മാറ്റിമറിക്കാൻ ഫുട്ബോളിന് കഴിയുമെന്നും ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ. ഖത്തറിൽ ഈ വർഷം നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോൾ നമുക്ക് ലഭിച്ച അവസരമാണെന്നും ലോകത്തിന്‍റെ ഐക്യം സാധ്യമാക്കുന്നതിൽ അത് വലിയ പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിക്ക് ശേഷം, ലോകത്തുടനീളം സംഘർഷങ്ങൾ ജനങ്ങളെ വിഭജിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോകകപ്പ് നമ്മിലേക്കെത്തുന്നത്​ -ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ പ​ങ്കെടുത്തുകൊണ്ട്​ ഇൻഫന്‍റിനോ വിശദീകരിച്ചു.

ലോകത്തെ മാറ്റിമറിക്കാൻ കായികമേഖലക്ക് സാധിക്കുമെന്നും ലോകത്തെ പ്രചോദിപ്പിക്കാനും ആഗോള സമൂഹത്തെ ഒന്നിപ്പിക്കാനും അതിനാകുമെന്നും നെൽസൺ മണ്ടേലയെ ഉദ്ധരിച്ച് ഇൻഫാൻറിനോ പറഞ്ഞു.

റഷ്യയിൽ നടന്ന അവസാന ലോകകപ്പ് ടൂർണമെൻറ് നാനൂറ് കോടി ജനങ്ങളാണ് വീക്ഷിച്ചത്. ഖത്തർ ലോകകപ്പ് ചരിത്രം തിരുത്തുന്നതായിരിക്കുമെന്നും 500 കോടിയെങ്കിലും പേർ ഈ വർഷത്തെ ലോകകപ്പ് വീക്ഷിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Football will change the course of the world - Infantino

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.