ദോഹ: വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി മിഡിലീസ്റ്റിൻെറ സമാധാന നടപടികളുടെ ചുമതലയുള്ള യു.എൻ. സ്െപഷൽ കോഓഡിനേറ്റർ ടോർ വെന്നസ്ലാൻറുമായി ചർച്ച നടത്തി.
ഖത്തറിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ഫലസ്തീനിലെ നിലവിലെ സംഭവവികാസങ്ങളും പുതിയ കാര്യങ്ങളും ചർച്ചയായി. ഇസ്രായേലും ഫലസ്തീനിലെ ചെറുത്തുനിൽപ്പുസംഘങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ ഖത്തർ സ്വാഗതം ചെയ്ത കാര്യം വിദേശകാര്യമന്ത്രി എടുത്തുപറഞ്ഞു.
കരാറിൻെറ എല്ലാവശങ്ങളും ഇരുകൂട്ടരും പാലിക്കണം. അതിലൂടെ അധിനിവേശം വ്യാപിക്കുന്നതിൽ നിന്ന് പിന്മാറണം. സമാധാനം പുനഃസ്ഥാപിക്കാനായി ഐക്യരാഷ്ട്രസഭ നടത്തിയ ഇടപെടലുകളെ അദ്ദേഹം അഭിനന്ദിച്ചു. കരാറിൽ എത്താൻ ഏറെ പ്രയത്നങ്ങൾ ചെയ്ത ഈജിപ്തിനെയും ശൈഖ് അബ് ദുറഹ്മാൻ ആൽഥാനി നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.