ദോഹ: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ഖത്തർ മുൻ ഉപപ്രധാനമന്ത്രിയും ഊർജ മന്ത്രിയുമായ അബ്ദുല്ല ബിൻ ഹമദ് അൽ അതിയ്യ. 2008ലെ തന്റെ കേരള സന്ദർശനത്തിനിടയിൽ ഉമ്മൻചാണ്ടിയുമായി നടത്തിയ കൂടികഴ്ചയുടെ ചിത്രങ്ങളും, ഓർമകളും പങ്കുവെച്ചായിരുന്നു അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ മുൻ കേരള മുഖ്യമന്ത്രിയുടെ നിര്യാണത്തിലെ ദുഖം അറിയിച്ചത്.
ഖത്തറിന്റെ സഹകരണത്തോടെ നിർമിച്ച കൊച്ചിയിലെ എൽ.എൻ.ജി ടർമിനൽ സന്ദർശനത്തിനായിരുന്നു ഊർജ മന്ത്രി കൂടിയായിരുന്ന അബ്ദുല്ല ബിൻ ഹമദ് അൽ അതിയ്യ 2008ൽ കേരളത്തിലെത്തിയത്. കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ നടന്ന കൂടികാഴ്ച ഹൃദ്യമായ അനുഭവമായിരുന്നുവെന്ന് അദ്ദേഹം അനുശോചന കുറിപ്പിൽ ഓർക്കുന്നു. തുടർന്ന് മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി ഖത്തറിലെത്തിയപ്പോൾ അദ്ദേഹത്തിനൊപ്പം ദോഹയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത ഓർമകളും പങ്കുവെച്ചു.
ദീർഘകാരം ഖത്തറിന്റെ ഊർജമന്ത്രിയും, 2007 മുതൽ 2011 വരെ ഉപപ്രധാനമന്ത്രി പദവും വഹിച്ച വ്യക്തിയായിരുന്നു അബ്ദുല്ല ബിൻ ഹമദ് അൽ അതിയ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.