ദോഹ: ഞായറാഴ്ച രാത്രിയിൽ നടന്ന ഫോർമുല വൺ പോരാട്ടങ്ങൾ സാക്ഷിയാകാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമെത്തി. ലുസൈൽ അന്താരാഷ്ട്ര സർക്യൂട്ടിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കാറോട്ടക്കാർ മാറ്റുരച്ച അങ്കത്തിന്റെ ഫൈനൽ റേസിനാണ് അമീർ എത്തിയത്. റുവാൻഡ പ്രസിഡന്റ് പോൾ കഗാമെ, തതർസ്താൻ പ്രസിഡന്റ് റുസ്തം മിനിഖനോവ്, യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അജ്മാൻ കിരീടാവകാശി ശൈഖ് അമ്മാൻ ബിൻ ഹുമൈദ് അൽ നുഐമി എന്നിവരും അതിഥികളായി ഫോർമുല വൺ മത്സരങ്ങൾക്ക് സാക്ഷിയാകാനെത്തിയിരുന്നു.
അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി, ഫോർമുല വൺ പ്രസിഡന്റും സി.ഇ.ഒയുമായ സ്റ്റെഫാനോ ഡൊമിനികലി, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ, ഫിയ പ്രസിഡന്റ് മുഹമ്മദ് ബിൻ സുലൈം എന്നിവരും പോരാട്ടങ്ങൾക്ക് സാക്ഷിയാകാനുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.