ദോഹ: ഫാറൂഖ് കോളജ് പൂർവവിദ്യാർഥി സംഘടന ‘ഫോസ ഖത്തർ’ചാപ്റ്റർ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആരോഗ്യപരിശോധനയും ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുന്നു. ജീവിതശൈലിയും രോഗങ്ങളും- പ്രായോഗിക ധാരണകൾ എന്ന വിഷയത്തിൽ റയ്യാൻ ആസ്റ്റർ ക്ലിനിക്കിലെ ഫാമിലി ഫിസിഷ്യൻ ഡോ. ശാക്കിർ ടി.പിയും, ഹൃദയസ്തംഭനം പോലുള്ള സന്ദർഭങ്ങളിൽ ജീവൻരക്ഷാ പ്രവർത്തനത്തിനുള്ള പ്രായോഗിക പരിശീലനത്തിന് ഹമദ് മെഡിക്കൽ കോർപറേഷനിലെ ഡോ. അബ്ദുൽ വഹാബും നേതൃത്വം നൽകുന്നു. രണ്ടു സെഷനുകളും സൗജന്യമാണ്.
വെള്ളിയാഴ്ച രാവിലെ ഏഴുമുതൽ 11 വരെ സി റിങ് റോഡിലുള്ള ആസ്റ്റർ ക്ലിനിക്കിലാണ് ബോധവത്കരണവും പരിശീലന പരിപാടികളും. യോഗത്തിൽ എം.വി. അബൂത്വയ്യിബ്, ഡോ. വഹാബ്, ഷഹ്സാദ്, മഷൂദ്, അദീബ, സുബൈർ തുടങ്ങിയവർ സംബന്ധിച്ചു. ഫോൺ: 3052 9444 , 6677 4498.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.