ദോ​ഹ: ഫാ​റൂ​ഖ് കോ​ള​ജി​ന്റെ 75ാം വാ​ർ​ഷി​ക​ത്തി​ന്റെ ഭാ​ഗ​മാ​യി ഖ​ത്ത​റി​ലെ ഫാ​റൂ​ഖ് കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ ‘ഫോ​സ ഖ​ത്ത​ർ’75 ദി​വ​സ​ങ്ങ​ൾ നീ​ണ്ടു​നി​ൽ​ക്കു​ന്ന വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.

ഞാ​യാ​റാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് ഫ​രീ​ജ് നാ​സ​റി​ലെ ബി​രി​യാ​ണി ഹോം ​റ​സ്റ്റാ​റ​ൻ​റി​ൽ ഉ​ദ്ഘാ​ട​നം ന​ട​ക്കും. ഈ ​കാ​ല​യ​ള​വി​ൽ സീ​നി​യേ​ഴ്സ് മീ​റ്റ്‌, എ​ജു​ക്കേ​ഷ​ൻ പ്രോ​ഗ്രാം, മെ​ഡി​ക്ക​ൽ പ്രോ​ഗ്രാം, ക​രി​യ​ർ മീ​റ്റ്‌, ഇ​ഫ്താ​ർ മീ​റ്റ്‌, ഈ​ദ്‌, വി​ഷു സൗ​ഹൃ​ദ​സം​ഗ​മം തു​ട​ങ്ങി വി​വി​ധ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മേ​യ്‌ 12ന് ​വി​പു​ല​മാ​യ സം​ഗീ​ത പ​രി​പാ​ടി​യോ​ടെ സ​മാ​പി​ക്കും.

ഫോ​സ ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് അ​സ്ക​ർ റ​ഹി​മാ​ൻ, സെ​ക്ര​ട്ട​റി അ​ജ്മ​ൽ ബ​ക്ക​ർ, ഓ​ർ​ഗ​നൈ​സി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​ഷ്ഹൂ​ദ് തി​രു​ത്തി​യാ​ട്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ഡ്വ. മു​ഹ​മ​ദ് ഇ​ഖ്‌​ബാ​ൽ എ​ന്നി​വ​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഫോ​ൺ: 97455509834, 6693 4114.

Tags:    
News Summary - Fosa Qatar with 75th day of celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.