ദോഹ: ഫാറൂഖ് കോളജ് പ്ലാറ്റിനം ജൂബിലി ഭാഗമായി പൂർവവിദ്യാർഥി സംഘടനയായ ഫോസ ഖത്തർ 75 ദിന ആഘോഷ പരിപാടിയോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആസ്റ്റർ മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് മെഡിക്കൽ ക്യാമ്പ് നടത്തിയത്.
ക്യാമ്പിനോടനുബന്ധിച്ച് ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിങ് സെഷൻ ഒരുക്കിയിരുന്നു. ക്യാമ്പ് കോൺഫെഡറേഷൻ ഓഫ് അലുമ്നി അസോസിയേഷൻ ഖത്തർ പ്രസിഡന്റ് അബ്ദുൽ അസീസ് ചെവിടിക്കുന്നൻ ഉദ്ഘാടനം ചെയ്തു. ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിങ്, ഫോസ ഖത്തർ അംഗം കൂടിയായ ഡോ. അബ്ദുൽ വഹാബിന്റെ നേതൃത്വത്തിലുള്ള ഹമദ് ഹോസ്പിറ്റലിലെ പ്രമുഖ ഡോക്ടർമാരുടെ സംഘമാണ് നടത്തിയത്.
റയാൻ ആസ്റ്റർ ക്ലിനിക്കിലെ ചീഫ് ഫിസിഷ്യൻ ഡോ. ശാക്കിർ ക്യാമ്പ് ക്ലാസ് എടുത്തു. ഡോ. കുഞ്ഞാലി, ഡോ. ഫസലുറഹ്മാൻ, ഡോ. ജാഫർ, ഡോ. സിൽമി എന്നിവർ നേതൃത്വം നൽകി. ഡോ. സുജിത്ത്, ഡോ. അബ്ദുൽ ഗഫൂർ എന്നിവരും ബി.എൽ.എഫിൽ പങ്കെടുത്തു. ഫോസ സെക്രട്ടറി അജ്മൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അസ്കർ അധ്യക്ഷത വഹിച്ചു. പ്ലാറ്റിനം ഫൊസ്റ്റാൾജിയ ഖത്തർ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മഷ്ഹൂദ് ആമുഖപ്രഭാഷണം നടത്തി. ത്വയ്യിബ്, നൗഷാദ്, അഡ്വ. ഇഖ്ബാൽ, അഡ്വ. നൗഷാദ്, ഷഹീർ, മുനാസ്, അദീബ, ഫായിസ്, ഹിബ, ഹഫീസുല്ല തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.