പ്രാദേശിക മത്സ്യ ഉൽപാദനത്തിൽ വൻനേട്ടംദോഹ: ഖത്തർ കടലിൽ മത്സ്യബന്ധനം നടത്തുന്ന 830 മത്സ്യബന്ധന ബോട്ടുകൾക്ക് സൗജന്യ ഇന്ധനവും ഐസും നൽകുമെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് വിവിധ കമ്പനികളുമായി മന്ത്രാലയം കരാർ ഒപ്പുവെച്ചു. കരാർ പ്രകാരം മത്സ്യബന്ധന മേഖലയിൽ സജീവമായ 350 ബോട്ടുകൾക്ക് പ്രീമിയം പെേട്രാളും 480 ബോട്ടുകൾക്ക് ഡീസലും മൂന്നു വർഷക്കാലയളവിലേക്ക് സൗജന്യമായി നൽകും.
മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന ചെലവ് കുറക്കുകയും അവരെ തങ്ങളുടെ പ്രവർത്തനങ്ങളിൽ കൂടുതൽ തൽപരരാക്കുകയുമാണ് ദശലക്ഷക്കണക്കിന് റിയാലിെൻറ സംരംഭത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഖത്തർ ഭക്ഷ്യ സുരക്ഷാ പദ്ധതി ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായാണ് മത്സ്യത്തൊഴിലാളികൾക്ക് ഏറെ ആശ്വാസം പകരുന്ന പ്രഖ്യാപനം.
മന്ത്രാലയം ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഖത്തർ ഫ്യുവൽ കമ്പനി (വുഖൂദ്), അൽ വക്റ പോർട്ട് ഐസ് ഫാക്ടറി, ദോഹ ഇംപോർട്ട് ആൻഡ് എക്സ്പോർട്ട് സെൻറർ എന്നീ കമ്പനികളുമായാണ് മന്ത്രാലയം കരാർ ഒപ്പുവെച്ചത്.
രാജ്യത്തെ മത്സ്യബന്ധന ബോട്ടുകൾക്കും യാനങ്ങൾക്കും ആശ്വാസകരമായ പാക്കേജുകൾ മന്ത്രാലയം നൽകുന്നുണ്ടെന്ന് കാർഷിക, മത്സ്യബന്ധന വിഭാഗം അസി. അണ്ടർ സെക്രട്ടറി ഡോ. ഫാലിഹ് ബിൻ നാസർ ആൽഥാനി ചടങ്ങിൽ പറഞ്ഞു. റെഫ്രിജറേറ്റർ, ബയോഡീേഗ്രഡബ്ൾ പ്ലാസ്റ്റിക് ബാഗുകൾ, മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ മറ്റ് അവശ്യവസ്തുക്കൾ എന്നിവ ഉൾപ്പെടുന്നതാണ് പാക്കേജ്. മത്സ്യബന്ധന ബോട്ടുകൾക്ക് ഇന്ധനവും ഐസും സൗജന്യമായി ലഭ്യമാക്കുന്ന കരാറുകൾ ഇത്തരത്തിൽ ഏറെ ഗുണകരമാണ്.
ബോട്ടുകളുടെ ഇന്ധന ടാങ്കുകളിൽ ഇലക്േട്രാണിക് ചിപ്പുകൾ ഘടിപ്പിക്കുമെന്ന് മത്സ്യ സമ്പത്ത് വകുപ്പ് മേധാവി അബ്ദുൽ അസീസ് അൽ ദിഹൈമി പറഞ്ഞു. 16.8 ദശലക്ഷം റിയാലിെൻറ ഇന്ധനമാണ് വുഖൂദ് നൽകുക. മത്സ്യങ്ങളുടെ ഗുണമേന്മ നിലനിർത്തുന്നതിനും നശിച്ചുപോകുന്നത് തടയുന്നതിനുമായി രണ്ട് തരം ഐസുകളാണ് നൽകുക. കരാർ കാലയളവിൽ 21.2 ദശലക്ഷം റിയാലിെൻറ ഐസ് അൽ വക്റ പോർട്ട് ഐസ് ഫാക്ടറി മത്സ്യബന്ധന ബോട്ടുകൾക്ക് നൽകും.
മത്സ്യബന്ധന വള്ളങ്ങൾക്കും ബോട്ടുകൾക്കും സാധുവായ ലൈസൻസ് ഉണ്ടായിരിക്കണം, മാസത്തിൽ രണ്ടു തവണയും വർഷത്തിൽ 24 തവണയും ചുരുങ്ങിയത് മത്സ്യബന്ധനം നടത്തുന്നവയായിരിക്കണം. വർഷത്തിൽ 84 ട്രിപ്പെങ്കിലും ബോട്ടുകൾ നടത്തിയിരിക്കണം തുടങ്ങിയവയാണ് മന്ത്രാലയത്തിൽനിന്നുള്ള സൗജന്യ ആനുകൂല്യങ്ങൾക്കുള്ള യോഗ്യത. ബോട്ടുകളുടെ മുൻകാല റിപ്പോർട്ടുകളും പരിശോധിക്കും.
മന്ത്രാലയത്തിെൻറ വിവിധ നടപടികളുടെ ഫലമായി രാജ്യത്തെ മത്സോൽപാദനം ഏറെ കൂടിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം 15087 ടൺ ഫ്രഷ് മത്സ്യം ഉൽപാദിപ്പിച്ചിട്ടുണ്ട്. മത്സ്യ ഉൽപാദനത്തിൽ 66.7 ശതമാനം സ്വയം പര്യാപ്തത കൈവരിക്കാനായി. 193 മില്യൺ റിയാലാണ് ഉൽപാദനമൂല്യം.
ഷഹ്രി, കിങ് ഫിഷ്, സാഫി, ഹമൂർ, ജഷ് എന്നിവയാണ് പ്രധാനമായും ഉൽപാദിപ്പിച്ചത്. ആകെ ഉൽപാദനത്തിെൻറ 20 ശതമാനവും (3087 ടൺ) ഷഹ്രി മത്സ്യമായിരുന്നു. 2506 ടൺ (17 ശതമാനം) ഉൽപാദനവുമായി കിങ്ഫിഷ് രണ്ടാമതാണ്. സാഫി, ഹമൂർ എന്നിവ യഥാക്രമം 928 ടൺ, 863 ടൺ ഉൽപാദിപ്പിക്കപ്പെട്ടു. ജഷ് ഫിഷ് ഉൽപാദനം 549 ടൺ ആയിരുന്നു. മറ്റു മത്സ്യ ഇനങ്ങളെല്ലാംകൂടി 7150 ടൺ ആണ് ഉൽപാദിപ്പിക്കപ്പെട്ടത് (ആകെയുള്ളതിെൻറ 47 ശതമാനം).
2020 മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ മത്സ്യങ്ങളെ പിടിച്ചത്. യഥാക്രമം 1741 ടൺ, 1714 ടൺ മത്സ്യങ്ങളാണ് ഈ മാസങ്ങളിൽ പുറത്തെടുത്തത്. സെപ്റ്റംബർ, ആഗസ്റ്റ് മാസങ്ങളിലായി 846, 951 ടൺ മത്സ്യം മാത്രമാണ് പിടികൂടാനായത്. പ്രാദേശിക മത്സ്യ ഇനങ്ങളുടെ ഉൽപാദനത്തിലുണ്ടായ വർധന വലിയ നേട്ടമാണ്. 2023ഓടെ മതിയായ അളവിൽ മത്സ്യ ഉൽപാദനം വർധിപ്പിക്കുകയാണ് മന്ത്രാലയത്തിെൻറ ലക്ഷ്യം.
മത്സ്യബന്ധന ബോട്ടുകൾക്ക് സൗജന്യ ഇന്ധനവും ഐസും നൽകാനുള്ള സർക്കാറിെൻറ പുതിയ പദ്ധതി മേത്സ്യാൽപാദനത്തിൽ ഏറെ ഗുണംചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.