ദോഹ: ഖത്തറിനെതിരായ അയൽരാജ്യങ്ങളുടെ ഉപരോധമുൾപ്പെടെയുള്ള ഗൾഫ് പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങളുമായി ഫ്രഞ്ച് വിദേശകാര്യമന്ത്രി യീൻവെസ് ലേ ഡ്രിയാൻ ഖത്തർ സന്ദർശിക്കും.
ഖത്തറിന് പുറമേ, ഉപരോധ രാജ്യങ്ങളായ സൗദി അറേബ്യ, യു.എ.ഇ രാജ്യങ്ങളിലും പ്രതിസന്ധിയുടെ ആരംഭം മുതൽ മധ്യസ്ഥ ശ്രമങ്ങൾക്കായി മുൻനിരയിലുള്ള കുവൈത്തിലും ലെ റിയാൻ സന്ദർശനം നടത്തും.
ജൂലൈ 15, 16 തിയതികളിലാണ് പരിഹാരശ്രമങ്ങളുമായി ഫ്രഞ്ച് വിദേശകാര്യമന്ത്രി പശ്ചിമേഷ്യ സന്ദർശിക്കുകയെന്ന് അദ്ദേഹത്തിെൻറ ഓഫീസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി അമേരിക്ക, ബ്രിട്ടൻ, ജർമനി തുടങ്ങിയ രാജ്യങ്ങൾ മുന്നോട്ട് വെച്ച അതേ രീതിയിലൂടെ തന്നെയായിരിക്കും ഫ്രാൻസും മുന്നോട്ട് പോകുകയെന്നും ഫ്രാൻസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലാണ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ ഖത്തറടക്കമുള്ള രാജ്യങ്ങൾ സന്ദർശിച്ചതും രാഷട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.