ദോഹ: അത്യാധുനിക ത്രിമാന മോഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുട്ടികളിലെയും മുതിർന്നവരിലെയും ചലന വൈകല്യം പഠിച്ച് ചികിത്സ നിർദേശിക്കാൻ സഹായിക്കുന്ന ഖത്തറിലെ പ്രഥമ ഗൈറ്റ് ലാബ് പ്ലസ് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി സന്ദർശിച്ചു. അത്യാധുനിക കമ്പ്യൂട്ടർ സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ വിലയിരുത്തുന്നതിനാണ് ത്രീഡി മോഷൻ അനലൈസിസ് എന്ന ഗൈറ്റ് ലാബ് പ്ലസ് ഉപയോഗിക്കുന്നത്. ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലാണ് പുതിയ ഗൈറ്റ് ലാബ് പ്ലസ് സ്ഥാപിച്ചിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കുമായി ഇൻസ്റ്റിറ്റ്യൂട്ടിലെ ചികിത്സയും പ്രത്യേകപരിശോധനയും വിപുലീകരിക്കുന്നതിെൻറ ഭാഗമായാണ് പുതിയ സംവിധാനം ആരംഭിച്ചിരിക്കുന്നത്.
ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂഷനിലെ ഗൈറ്റ് ലാബ് പ്ലസ്, നടക്കാൻ പ്രയാസം നേരിടുന്നവരുടെ ശരീര ചലനം പഠിക്കാനാണ് ഉപയോഗിക്കുന്നത്. പ്രേത്യക പ്ലാറ്റ്ഫോമിലൂടെ രോഗി നടക്കുേമ്പാൾ ശരീരത്തിലും, സമീപങ്ങളിലുമായി സ്ഥാപിക്കുന്ന കാമറകളിലൂടെ ചലനം ഒപ്പിയെടുക്കുകയും ബാലൻസും ബലവും അടയാളപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് ഇതു പ്രവർത്തിക്കുന്നത്.
നടത്തവുമായി ബന്ധപ്പെട്ട സന്തുലിതാവസ്ഥ, ശക്തി, ഏകോപനം, പോസ്ച്വറൽ വിന്യാസം, ചലനാത്മകത, ശക്തി, ഗൈറ്റ് പാറ്റേൺ തുടങ്ങിയവയുടെ പരിശോധനാ വിലയിരുത്തലുകളും സേവനങ്ങളും അത്യാധുനിക കമ്പ്യൂട്ടർ സാങ്കേതികവിദ്യയുടെ സഹായത്താൽ ലഭ്യമാക്കും. ലാബ് നൽകുന്ന റിപ്പോർട്ടുകൾ, രോഗിയുടെ ആരോഗ്യനില കൃത്യമായി നൽകുന്നതിനും ഡോക്ടർമാർക്ക് ചികിത്സയുമായി ബന്ധപ്പെട്ട് കൃത്യമായ തീരുമാനമെടുക്കുന്നതിനും സഹായിക്കുന്നു.
അപകടം മൂലമോ ജനിതകപരമായ കാരണങ്ങള്‍ മൂലമോ നടത്തത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകളെയും വൈകല്യങ്ങളെയും നിര്‍ണയിക്കുന്നതിനും ആവശ്യമായ ചികിത്സ നല്‍കുന്നതിനും ഏറ്റവും അത്യാധുനികമായ സംവിധാനമാണ് ഇതിലൂടെ ലഭിക്കുന്നത്. ക്യൂ.ആർ.ഐ മെഡിക്കൽ ഡയറക്ടറും റുമൈല ഹോസ്പിറ്റൽ മേധാവിയുമായി ഡോ. ഹനാദി അൽ ഹമദ് ഗൈറ്റ് ലാബ് പ്ലസിൻെറ പ്രവർതതനം വിശദീകരിച്ചു നൽകി. 'സാധാരണ കാഴ്ചയിൽ വൈകല്യം നേരിടുന്ന വ്യക്തിയുടെ ബുദ്ധിമുട്ടുകളും കാരണങ്ങളും നേരിട്ടു മനസ്സിലാക്കൽ എളുപ്പമല്ല. അവരുടെ ശരീരിക അവശത മനസ്സിലാക്കാനും പ്രയാസപ്പെടും. എന്നാൽ, ഗൈറ്റ് ലാബ് പ്ലസിൻെറ സഹായേത്താടെ നിരീക്ഷിക്കുേമ്പാൾ നടത്തത്തിൻെറ ബാലൻസും ബലവും എല്ലാം വ്യക്തമായി വിശകലനം ചെയ്യാനും, അതുവഴി മികച്ച ചികിത്സാ മാർഗങ്ങൾ നിർദേശിക്കാൻ ഡോക്ടർമാർക്ക് കഴിയുകയും ചെയ്യും.' -ഡോ. ഹനാദി അൽ ഹമദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.