ദോഹ: കുട്ടികളുടെ നോമ്പാഘോഷമായി ‘ഗരങ്കാവു’വിനെ വരവേൽക്കുന്നതിന്റെ ഭാഗമായി ഉം സലാലിലെ ദർബ് അൽ സാഇയിൽ പ്രത്യേക ഗരങ്കാവു മാർക്കറ്റുമായി സാംസ്കാരിക മന്ത്രാലയം. തിങ്കളാഴ്ച തുടങ്ങുന്ന ‘ഗരങ്കാവു മാർക്കറ്റ്’ മാർച്ച് 24 വരെ തുടരും.
ദിവസവും രാത്രി 7.30 മുതൽ രാത്രി 12 വരെയാണ് ഗരങ്കാവു ആഘോഷങ്ങൾക്കുള്ള എല്ലാം ഉൾക്കൊള്ളിച്ച് പ്രത്യേക മാർക്കറ്റ് തയാറാക്കുന്നത്. ഖത്തറിന്റെ പൈതൃകവും പാരമ്പര്യവും ആചാരങ്ങളുമെല്ലാം കാത്തുസൂക്ഷിച്ച് തലമുറകളിലേക്ക് പകരുകയാണ് വിപണികൊണ്ട് ലക്ഷ്യമിടുന്നത്. ഗരങ്കാവു ആഘോഷങ്ങൾക്കുള്ള വസ്ത്രങ്ങൾ, സമ്മാനങ്ങൾ, മധുരം ഉൾപ്പെടെ വസ്തുക്കളുമായി 80ഓളം ഷോപ്പുകൾ മാർക്കറ്റിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.