ദോഹ: വ്യാവസായികാവശ്യങ്ങൾക്ക് ശേഷം ശുദ്ധീകരിച്ച ജലം ഇനി ഖത്തർ ഗ്യാസ്( ഖത്തർ ഗ്യാസ് ഓപറേറ്റിംഗ് കമ്പനി ലിമിറ്റഡ്) കടലിലേക്കൊഴുക്കില്ല. ലഫാൻ റിഫൈനറി– 2ലാണ് പുതിയ സംവിധാനമായ ‘സീറോ ലിക്വിഡ് ഡിസ്ചാർജ്’ പദ്ധതി വിജയകരമായി പൂർത്തിയാക്കിയത്. വ്യാവസായിക ആവശ്യത്തിന് ശേഷം ശുദ്ധീകരിച്ച വെള്ളം ഇനി കടലിലേക്കൊഴുക്കുന്നതിന് പകരം ലഫാൻ റിഫൈനറീസിൽ തന്നെ ബോയിൽ ഫീഡായോ കൂളിംഗ് വാട്ടറായോ ഉപയോഗിക്കും. ജലത്തിെൻറ 70 ശതമാനവും ഇതിനായിരിക്കും ഉപയോഗിക്കുക. 30 ശതമാനം ജലം റാസ് ലഫാൻ ഇൻഡസ്്ട്രിയൽ സിറ്റിയിലെ ജലസേചന പ്രവൃത്തികൾക്കായി നീക്കിവെക്കും. കമ്പനിയുടെ പരിസ്ഥിതി സംരക്ഷണ പ്രതിബദ്ധതക്ക് ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണിത്. ഉന്നതമായ ഗുണമേന്മാ മാനദണ്ഡങ്ങളാണ് ഖത്തർ ഗ്യാസ് പ്രാവർത്തികമാക്കുന്നത്.
അതേസമയം തന്നെ ഭാവി തലമുറക്ക് കൂടി ഉപകരിക്കുന്ന വിധം സുസ്ഥിര വികസനവും പരിസ്ഥിതി സംരക്ഷണവും മുന്നോട്ട് വെക്കുന്ന ഖത്തറിെൻറ വിഷൻ 2030ലേക്കുള്ള പ്രധാന സംഭാവന കൂടിയാണ് ഖത്തർ ഗ്യാസിെൻറ ‘സീറോ ലിക്വിഡ് ഡിസ്ചാർജ്’ പദ്ധതി. പുതിയ ജല പുനചംക്രമണ സംവിധാനത്തിെൻറ എഞ്ചിനീയറിംഗ്, െപ്രാക്യൂർമെൻറ്, വിതരണം, നിർമ്മാണം, കമ്മീഷനിംഗ് തുടങ്ങിയവയെല്ലാം ഖത്തർ കെൻറസിന് 2015 സെപ്തംബറിലാണ് ഖത്തർ ഗ്യാസ് നൽകിയത്. ലഫാൻ റിഫൈനറി, ലഫാൻ റിഫൈനറി–രണ്ട് എന്നിവയിലെ ജല ശുദ്ധീകരണവും അനുബന്ധ പ്രവർത്തന ങ്ങളും ഖത്തർ കെൻറ്സാണ് നിർവഹിക്കുന്നത്. നിശ്ചയിച്ച സമയത്തിനുള്ളിലും ബജറ്റിലും തയ്യാറാക്കിയ പ ദ്ധതി, അപകടരഹിതമായി പൂർത്തിയാക്കിയത് കമ്പനിയുടെ മറ്റൊരു നേട്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.