ദോഹ: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സംഘർഷത്തിൽ നടുക്കം രേഖപ്പെടുത്തി ഖത്തർ. മേഖലയിലെ സംഘര്‍ഷത്തിന് കാരണം ഇസ്രായേലാണെന്നും സംഘർഷം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും അന്താരാഷ്ട്രസമൂഹം ഉടന്‍ ഇടപെടണമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇരുപക്ഷവും സംയമനം പാലിക്കണമെന്നും വ്യക്തമാക്കി. ഫലസ്തീന്‍ജനതയുടെ അവകാശങ്ങള്‍ക്കുമേലുള്ള ഇസ്രായേലിന്റെ നിരന്തരമായ കടന്നുകയറ്റമാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
ഇസ്രായേല്‍ സൈന്യത്തിന്റെ ഒത്താശയോടെ അല്‍അഖ്സ പള്ളിയില്‍ നടന്ന റെയ്ഡുകളാണ് പ്രകോപനമുണ്ടാക്കിയത്. അന്താരാഷ്ട്രനിയമങ്ങള്‍ കാറ്റില്‍പറത്തി ഇസ്രായേല്‍ നടത്തുന്ന അക്രമങ്ങള്‍ തടയാന്‍ അന്താരാഷ്ട്രസമൂഹം ഉടന്‍ ഇടപെടണമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. ഗസ്സയിലെ ജനങ്ങള്‍ക്ക് നേരെ നടത്തുന്ന അന്യായ യുദ്ധത്തിന്റെ തീ ആളിക്കത്തിക്കാന്‍ പുതിയ സംഭവങ്ങള്‍ മറയാക്കുന്നതിനും തടയിടണം. സമാധാനം പുനഃസ്ഥാപിക്കാന്‍ ഇരുവിഭാഗങ്ങളും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട ഖത്തര്‍ 1967ലെ അതിര്‍ത്തികള്‍ പ്രകാരം കിഴക്കന്‍ ജറൂസലം ആസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീന് നിലവില്‍വരണമെന്ന നിലപാടും ആവര്‍ത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.