ജ​ൻ​ഡ​ർ ന്യൂ​ട്രാ​ലി​റ്റി സം​വാ​ദ സ​ദ​സ്സി​ൽ നി​ന്ന്

ജൻഡർ ന്യൂട്രാലിറ്റി സംവാദ സദസ് ശ്രദ്ധേയമായി

ദോഹ: ജൻഡർ ന്യൂട്രാലിറ്റി സംബന്ധിച്ച ചൂടുപിടിച്ച ചർച്ചകൾക്ക് വേദിയായി സംവാദ സദസ്സ്. സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി ) തുമാമ മേഖലാ സമിതി ആഭിമുഖ്യത്തിൽ ദോഹയിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ളവർ വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കി.ഡോ. സലിൽ ഹസൻ മോഡറേറ്ററായിരുന്നു.

ജന്റർ ന്യൂട്രാലിറ്റി പ്രശ്നം കേവലം സമവേഷ സിദ്ധാന്തമോ ലിംഗവിവേചനത്തിനുള്ള പരിഹാരമോ അല്ല, മറിച്ച് മനുഷ്യൻ അംഗീകരിച്ചും ആചരിച്ചും വരുന്ന ധാർമികതയിലൂന്നിയ എതിർലിംഗ ലൈംഗികാസ്വാദനത്തെ നിരാകരിക്കുകയും ആർക്കും ആരെയും എങ്ങനെയും സ്വതന്ത്രമായി ഭോഗിക്കാമെന്ന ആഭാസത്തിന് മണ്ണൊരുക്കലാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുരോഗമനത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും പേരിൽ ലൈംഗിക വൈകൃതങ്ങളും അതുവഴി മാറാവ്യാധികളും വ്യാപിപ്പിക്കുവാനുള്ള കുത്സിത നീക്കമാണ് ജെന്റർ പൊളിറ്റിക്സിന് പിന്നിലെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. ആരിഫ, നസീഹാ മജീദ്, ബിബിത് കരുണ, അസ്‍ലം ഇസ് ലാഹി, അഫ്സൽ, ശ്രീകല ടീച്ചർ, ഫൈസൽ, മജീദ് നാദാപുരം, ശരീഫ്, ഷബീർ, അബ്ദുസ്സലാം, മുന്ന തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഫാജിസ്, അശ്റഫ് എൻ പി, ബിലാൽ ഹരിപ്പാട്, നബീൽ പുത്തൂർ, അൻവർ ഷമീം, നൗഫൽ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - gender neutrality panel was impressive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.