ജനീവ മോട്ടോർ ഷോ അടുത്തവർഷം ഒക്ടോബറിൽ

ദോഹ: ജനീവ രാജ്യാന്തര മോട്ടോർ എക്സിബിഷന് (ജിംസ്) 2023 ഒക്ടോബര്‍ അഞ്ചു മുതല്‍ 14 വരെ ദോഹ വേദിയാവുമെന്ന് ഖത്തര്‍ ടൂറിസം അറിയിച്ചു. ഫോർമുല വൺ ഖത്തർ ഗ്രാൻഡ്പ്രീക്ക് രാജ്യം ആതിഥേയത്വം വഹിക്കുന്ന അതേ വേളയിൽ തന്നെയാണ് മോട്ടോർ ഷോയും നടക്കുന്നത്. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് 10 ദിവസം നീളുന്ന അന്താരാഷ്ട്ര മോട്ടോർ ഷോ.

ലോകമെങ്ങുമുള്ള വാഹനപ്രേമികളുടെ പ്രധാന മേള കൂടിയാണ് ജിംസ്. അത്യാധുനിക ഡിസൈനുകൾ, പുതുപുത്തൻ മോഡലുകൾ, പുതിയ സാങ്കേതിക വിദ്യയോടെയുള്ള കാറുകൾ തുടങ്ങി വാഹന ലോകത്തിന്റെ അപൂർവ ശേഖരത്തിനാവും ജിംസിലൂടെ ഖത്തർ വേദിയാവുന്നത്. വാഹന നിർമാതാക്കൾ, എൻജിനീയർമാർ തുടങ്ങിയവർ ഷോയുടെ ഭാഗമാവും. വിവിധ ഡിസൈനുകളും ഷോയിൽ പുറത്തിറക്കും. കഴിഞ്ഞ വർഷമായിരുന്നു ഖത്തർ ടൂറിസവും ജനീവ ഇന്റർനാഷനൽ മോട്ടോർ ഷോയും തമ്മിൽ ഇതുസംബന്ധിച്ച കരാറിൽ ഒപ്പിട്ടത്.ത്. യൂറോപ്പിലും ആഗോളതലത്തിലും ഏറെ പ്രസിദ്ധമായ ജനീവ മോട്ടോർ ഷോയുടെ ഓരോ എഡിഷനിലും ആറു ലക്ഷത്തിലധികം സന്ദർശകരും 10,000ത്തിലധികം മാധ്യമപ്രവർത്തകരുമാണ് എത്തുന്നത്. കോവിഡ് മഹാമാരി കാരണം 2020ലും 2021ലും ഷോ റദ്ദാക്കിയിരുന്നു.

Tags:    
News Summary - Geneva Motor Show in October next year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.