ദോഹ: അടച്ചിട്ട കാലമായിരുന്നു കഴിഞ്ഞ ഒന്നര വർഷം. വിനോദങ്ങൾക്ക് അവധി നൽകി, സാമൂഹിക അകലംപാലിച്ച്, മാസ്കിനുള്ളിൽ എല്ലാവരും കഴിച്ചുകൂട്ടിയ കാലം. ദുരിതനാളിൽ നിന്നും ലോകം തിരികെയെത്തുകയാണ്. 'ഗൾഫ് മാധ്യമം' ഒരുക്കുന്ന 'ഖത്തർ റൺ' അതിന് വേദിയൊരുക്കുേമ്പാൾ എല്ലാവർക്കും ഒരുങ്ങാൻ സമയമായി. ഒക്ടോബർ 15ന് ദോഹ ആസ്പയർ പാർക്കിൽ നടക്കുന്ന ഹ്രസ്വദൂര മാരത്തൺ കുതിപ്പിലേക്ക് ഇനി എട്ടു ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. കോവിഡ് കാരണം വ്യായാമങ്ങൾക്ക് അവധികൊടുത്തും പതിവ് കളികളും മറ്റുമില്ലാതെ കഴിച്ചുകൂട്ടിയവർക്ക് ഓട്ടത്തിന് ഒരുങ്ങാൻ സമയമായി. മത്സരാർഥികൾക്ക് ഇനിയുള്ള ദിവസങ്ങളിൽ പരിശീലനവും വ്യായാമവുമായി സജീവമായി തുടങ്ങാം. ആരോഗ്യമുള്ള ജീവിതത്തിന് ആരോഗ്യമുള്ള ശരീരം എന്ന സന്ദേശവുമായാണ് സ്വദേശികളുടെയും വിദേശികളുടെയും പങ്കാളിത്തംകൊണ്ട് സജീവമായി ഖത്തർ റൺ ട്രാക്കിലാവുന്നത്. മത്സരത്തിൽ വിജയിക്കുക എന്നതിനേക്കാൾ, വ്യായാമം ശീലമാക്കിയ ജീവിതം എന്ന സന്ദേശം. നമ്മളൊന്ന് ഓട്ടവും നടത്തവും ശീലമാക്കിയാൽ ശരീരത്തിെൻറ പല പ്രയാസങ്ങളും ഓടിമറയും. ആരോഗ്യമുള്ള ജീവിതത്തിന് ആരോഗ്യകരമായ ചില ശീലങ്ങൾ അത്യാവശ്യമാണ്. എയ്റോബിക് വ്യായാമങ്ങളായ നടത്തം, ജോഗിങ്, സൈക്ലിങ്, നീന്തൽ, ഓട്ടം തുടങ്ങിയവയൊക്കെ ശരീരഭാരം ക്രമീകരിച്ചുനിർത്താനും പ്രമേഹം, ഹൈപ്പർടെൻഷൻ, ഹൃദ്രോഗം തുടങ്ങിയ പ്രശ്നങ്ങളെ നിയന്ത്രിക്കാനും സഹായിക്കും. ദിവസവും മുപ്പതോ നാൽപതോ മിനിറ്റ് ഏതെങ്കിലും തരത്തിലുള്ള വ്യായാമത്തിനായി നീക്കിവെക്കണം. രാവിലത്തെ ഇളംവെയിലേറ്റ് നടക്കുന്നത് ഏറ്റവും നല്ലതാണ്.
സൂര്യപ്രകാശത്തിലടങ്ങിയിരിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ ചർമത്തിന് ജീവകം ഡി ഉൽപാദിപ്പിക്കാൻ സഹായമേകും. ശരീരം സ്വന്തമായി ഉൽപാദിപ്പിക്കുന്ന ജീവകമാണ് ഡി. പ്രതിരോധശേഷി മെച്ചപ്പെടുത്താൻ ഇത് ഏറെ നല്ലതാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. 'നല്ല ആരോഗ്യത്തിലേക്ക്' എന്ന സന്ദേശവുമായി 'ഗൾഫ്മാധ്യമം' നടത്തുന്ന 'ഖത്തർ റൺ 2021' ഇത്തവണ ഒക്ടോബർ 15ന് േദാഹ ആസ്പെയർ പാർക്കിലാണ്. രാവിലെ 6.30നാണ് പരിപാടി തുടങ്ങുക. 10, അഞ്ച് , മൂന്ന് കിലോമീറ്റർ വിഭാഗങ്ങളിലായാണ് മത്സരം. 10 കി.മി, അഞ്ച് കി.മീ വിഭാഗത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെയാവും മത്സരം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 55373946, 66742974.
വ്യായാമത്തിലൂടെ നല്ല ആരോഗ്യം കെട്ടിപ്പടുക്കാം –അഷ്റഫ് ചിറക്കൽ
ഖത്തർ റണ്ണിനുള്ള ജഴ്സിയും ബിബും പുറത്തിറക്കി
ദോഹ: 'ഗൾഫ് മാധ്യമം' സംഘടിപ്പിക്കുന്ന 'ഖത്തർ റൺ 2021'െൻറ ഒരുക്കങ്ങൾ തകൃതിയാവുന്നു. ഖത്തറിെൻറ കൂട്ടയോട്ടത്തിലേക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ, മത്സരാർഥികൾക്കുള്ള ജഴ്സിയും ബിബ് നമ്പറും പുറത്തിറക്കി. മുഖ്യ പ്രായോജകർ കൂടിയായ 'ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്' റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ജഴ്സിയും ബിബ് നമ്പറും കൈമാറി ഉദ്ഘാടനം നിർവഹിച്ചു. 'വ്യായാമവും കായിക ജീവിതവും ജീവിതൈശലി രോഗങ്ങളെ തടഞ്ഞുനിർത്താൻ അനിവാര്യമാണെന്നും പ്രത്യേകിച്ച് പ്രവാസ ജീവിതത്തിൽ വ്യായാമം ശീലമാക്കണമെന്നും അഷ്റഫ് ചിറക്കൽ പറഞ്ഞു. അത്തരമൊരു സന്ദേശം ഉയർത്തിപ്പിടിച്ച് 'ഗൾഫ് മാധ്യമം' സംഘടിപ്പിക്കുന്ന 'ഖത്തർ റൺ 2021' ആരോഗ്യകരമായ ജീവിത സന്ദേശത്തിൽ ഏറെ പ്രസ്കതമാണെന്നും അദ്ദേഹം പറഞ്ഞു. 'കോവിഡ് മഹാമാരിയുടെ ദുരിതത്തിൽനിന്നും മറ്റുരാജ്യങ്ങളേക്കാൾ ഏറെ വേഗത്തിൽ ഖത്തർ പൂർവസ്ഥിതിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. മത്സരാർഥികളുടെ പങ്കാളിത്തവും സംഘാടനവും കൊണ്ട് മുൻ വർഷത്തേക്കാൾ മികച്ച കായിക പരിപാടിയായി ഖത്തർ റൺ 2021 മാറും' -അഷ്റഫ് ചിറക്കൽ വ്യക്തമാക്കി. ഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ അജിത് കുമാർ, ഗൾഫ് മാധ്യമം മാർക്കറ്റിങ്-അഡ്മിൻ മാനേജർ ആർ.വി. റഫീഖ്, ബ്യൂറോ ഇൻചാർജ് കെ. ഹുബൈബ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.