ദോഹ: എ.കെ.എസ് എജുക്കേഷെൻറ േഗ്ലാബൽ ടീച്ചേഴ്സ് പുരസ്കാരത്തിളക്കത്തിൽ ഖത്തർ ഐഡിയൽ ഇന്ത്യൻ സ്കൂളിലെ അധ്യാപകർ. പെൺകുട്ടികളുടെ വിഭാഗം ഹെഡ്മിസ്ട്രസ് ഡോ. നാസിമ ബി ഉൾപ്പെടെ അഞ്ചുപേരാണ് ഹരിയാന ആസ്ഥാനമായ എ.കെ.എസ് എജുക്കേഷെൻറ മികച്ച അധ്യാപകർക്കുള്ള ആഗോള പുരസ്കാരത്തിന് അർഹരായത്. സയൻസ് വിഭാഗം തലവൻ റിയാസ് കെ.ആർ, സോഷ്യൽ സയൻസ് അധ്യാപകൻ കെ.എസ് പുഷ്പരാജൻ, ജൂനിയർ സെക്ഷൻ അധ്യാപിക വിനോല റാണി, കെ.ജി സെക്ഷൻ അധ്യാപിക മേഴ്സി അർഥി എന്നിവരാണ് അവാർഡ് ജേതാക്കളായത്. ക്രിയാത്മകമായ അധ്യാപനത്തിലെ സംഭാവനയും മികവും പരിഗണിച്ച് നൽകുന്ന പ്രധാന അധ്യാപക പുരസ്കാരമാണ് എ.കെ.എസ് േഗ്ലാബൽ ടീച്ചിങ് അവാർഡ്. അവാർഡ് ജേതാക്കളെ ഐഡിയൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സെയ്ദ് ഷൗക്കത്ത് അലി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.