ദോഹ: രാജ്യത്തെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ഗ്രാൻഡ് ഗോൾഡൻ ഫെസ്റ്റിവൽ ആരംഭിച്ചു. ഉപഭോക്താക്കൾക്ക് ഇതുവരെ കാണാത്ത വിസ്മയങ്ങളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. ഗ്രാൻഡിെൻറ ഏത് ഔട്ട്ലറ്റുകളിൽ 50 റിയാലിനോ അതിനു മുകളിലോ പർേച്ചസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും ഈ സമ്മാന പദ്ധതിയിൽ പങ്കാളികളാകാം. ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്, ഗ്രാൻഡ് എക്സ്പ്രസ് ഷോപ് നമ്പർ 91 & 170, പ്ലാസ മാൾ, ഏഷ്യൻ ടൗൺ, ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്, എസ്ഥാൻ മാൾ വുകൈർ എന്നീ എല്ലാ ഗ്രാൻഡ് മാൾ ഔട്ട്ലറ്റുകളിലും മേളയുണ്ട്.
ഗ്രാൻഡ് ഗോൾഡൻ ഫെസ്റ്റിവലിൽ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ഒരു കിലോഗ്രാം 22 കാരറ്റ് സ്വർണമാണ്. 500 ഗ്രാം ഗോൾഡ് ഒരാൾക്കും 100 ഗ്രാം വീതം രണ്ടുപേർക്കും 50 ഗ്രാം വീതം ഗോൾഡ് ആറുപേർക്കുമാണ് നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിക്കുക. 2021 ജനുവരി 10 മുതൽ ഏപ്രിൽ 10 വരെയാണ് ഗ്രാൻഡ് ഗോൾഡൻ ഫെസ്റ്റിവൽ.
വെജിറ്റബിൾ, ഫ്രൂട്ട്സ്, ഫ്രഷ് ഫുഡ്, ബേക്കറി, ഹോട്ട് ഫുഡ്, ഭക്ഷ്യ ഭക്ഷ്യേതര ഉൽപന്നങ്ങൾ, അന്താരാഷ്ട്ര ബ്രാൻഡിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, പ്രമുഖ യൂറോപ്യൻ ഡിസൈനർമാരുടെ വസ്ത്രശേഖരം, ഫൂട്വെയർ, ആരോഗ്യസൗന്ദര്യ സംരക്ഷണ ഉൽപന്നങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഗുണമേന്മയും മിതമായ നിരക്കുമാണ് ഗ്രാൻഡിനെ മറ്റു ഹൈപ്പർമാർക്കറ്റുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നതെന്ന് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു. ഗ്രാൻഡ് ഗോൾഡൻ ഫെസ്റ്റിവലും സ്ക്രാച്ച് ആൻഡ് വിൻ പ്രമോഷനും ഉപഭോക്താക്കൾക്ക് വൻ അവസരമാണ്. സ്വർണസമ്മാനങ്ങൾക്കൊപ്പം മിതമായ നിരക്കിൽ ഉൽപന്നങ്ങൾ സ്വന്തമാക്കാനുള്ള അവസരവുമാണ് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഒരുക്കിയിരിക്കുന്നത്.
'സ്ക്രാച് ആൻഡ് വിൻ' പ്രമോഷൻ
ഗ്രാൻഡ് ഗോൾഡൻ ഫെസ്റ്റിവലിന് പുറമെ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ഉപഭോക്താക്കൾക്കായി സ്ക്രാച് ആൻഡ് വിൻ പ്രമോഷനും ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ ഗ്രാൻഡിെൻറ ഏത് ഔട്ട്ലെറ്റുകളിൽ നിന്നും 500 ഖത്തർ റിയാലിനോ അതിനു മുകളിലോ പർേച്ചസ് ചെയ്യുമ്പോൾ ലഭിക്കുന്ന സ്ക്രാച് കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും ഒരു ഗ്രാംവരെ 22 കാരറ്റ് സ്വർണനാണയം സ്വന്തമാക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.