ദോഹ: കോൺകകാഫ് ഗോൾഡ് കപ്പിലെ ഗോൾഡൻ ബൂട്ട് പുരസ്കാരം ഖത്തറിൻെറ സ്റ്റാർ സ്ട്രൈക്കർ അൽമോയസ് അലിക്ക്. അമേരിക്കയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഖത്തർ സെമിയിൽ പുറത്തായെങ്കിലും ഗോളടിയിലെ മികവിനുള്ള പുരസ്കാരം ഖത്തർ താരത്തെ തേടിയെത്തി. ടൂർണമെൻറിൽ അഞ്ചു കളിയിൽ നാല് ഗോൾ നേടിയ അൽമോയസായിരുന്നു ടോപ് സ്കോറർ. സഹതാരം അബ്ദുൽഅസീസ് ഹാതിം ഉൾപ്പെടെ ഏഴു പേർ മൂന്ന് ഗോളുമായി തൊട്ടുപിന്നിലെത്തിയെങ്കിലും നാല് ഗോൾ കുറിച്ചത് അൽമോയസ് മാത്രമായിരുന്നു.
രണ്ടാം തവണയാണ് താരം വൻകരയുടെ ചാമ്പ്യൻഷിപ്പിൽ ഗോൾഡൻ ബൂട്ട് പുരസ്കാരം നേടുന്നത്. 2019 ഏഷ്യ കപ്പിൽ ഖത്തർ ചാമ്പ്യന്മാരായപ്പോൾ ഒമ്പത് ഗോൾ നേടിയ അൽമോയസ് ഗോൾഡൻ ബൂട്ടിന് ഉടമയായിരുന്നു. കൂടാതെ മൂന്ന് വൻകര ചാമ്പ്യൻഷിപ്പിലും ഗോൾ നേടുന്ന ആദ്യ ഫുട്ബാളർ എന്ന നേട്ടവും ഖത്തർ താരം സ്വന്തം പേരിലാക്കി. 2019 കോപ അമേരിക്കയിൽ നേടിയ ഒരു ഗോൾ കൂടി ഉൾപ്പെടെയായിരുന്നു ഈ ചരിത്ര േനട്ടം.
കോൺകകാഫിൽ ഖത്തർ അഞ്ച് കളിയില 12 ഗോളാണ് നേടിയത്. ഒരു കളിയും തോൽക്കാതെ കുതിച്ച ടീം സെമിയിൽ അമേരിക്കയോടാണ് (1-0) തോറ്റത്. ഫൈനലിൽ മെക്സികോയെ തോൽപിച്ച് അമേരിക്ക കിരീടവും ചൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.