ദോഹ: രാജ്യത്തെ പ്രമുഖ റീട്ടെയ്ൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് 'ബാക്ക് ടു സ്റ്റഡി' പ്രമോഷൻെറ ഭാഗമായി വിദ്യാർത്ഥികൾക്കായി ഓൺലൈൻ ചിത്രരചന മൽസരം നടത്തി. മൂന്നു വ്യത്യസ്ത കാറ്റഗറികളിലായി 400ഓളം കുട്ടികൾ പങ്കെടുത്തു.
കാറ്റഗറി A യിൽ മൂന്നിനും അഞ്ചിനും ഇടയിലുള്ളവർ 'ഡ്രീം ഹൗസ്' വിഭാഗത്തിൽ മൽസരിച്ചു. കാറ്റഗറി Bയിൽ ആറ് വയസിനും ഒമ്പത് വയസിനും ഇടയിലുള്ളവർക്ക് 'സേവ് ദ എർത്ത്' വിഷയത്തിലാണ് മൽസരം നടത്തിയത്. കാറ്റഗറി C യിൽ 10നും 13നും ഇടയിൽ പ്രായമുള്ളവർ 'ഡേയ്സ് ഓഫ് സർവൈവൽ' ഇനത്തിൽ മൽസരിച്ചു. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് എല്ലാ മെറ്റീരിയൽസും ഉൾകൊള്ളുന്ന കിറ്റുകൾ സൗജന്യമായി നൽകി. വിദ്യാർത്ഥികളുടെ കലാ കായിക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഇനിയും ഇതുപോലുള്ള ഓൺലൈൻ മൽസരങ്ങൾ സംഘടിപ്പിക്കുമെന്ന് റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
സ്കൂൾ തുറക്കുന്നതിൻെറ ഭാഗമായി ഗ്രാൻഡ് ഹൈപ്പർമാർകറ്റ് ആരംഭിച്ച 'ബാക്ക് ടു സ്റ്റഡി' പ്രമോഷനിൽ കുട്ടികൾക്ക് ആവശ്യമായ നിരവധി സാധനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഉന്നത നിലവാരത്തിൽ വ്യത്യസ്ത ബ്രാൻഡിലുള്ള പേന , പെൻസിൽ, കളർ, സ്കൂൾ ബാഗ്, വാട്ടർ ബോട്ടിൽ, മാത്തമാറ്റിക്കൽ ബോക്സ് തുടങ്ങി നിരവധി സാധനങ്ങളാണ് വൻവിലക്കുറവിലും ഓഫറിലും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റുകളിൽ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.