ദോഹ: സദ്യവട്ടങ്ങൾ വിളമ്പാനുള്ള തൂശനില മുതൽ, പലവിധ പായസക്കൂട്ടുകളും പച്ചക്കറികളും, മധുര പലഹാരങ്ങളും, വസ്ത്രങ്ങളും ഉൾപ്പെടെ എല്ലാം ഒരു കുടുക്കീഴിൽ ഓണം ഒരുക്കി ഖത്തറിലെ ഗ്രാൻഡ് ഹൈപർമാർക്കറ്റിൻെറ ഓണംവിപണി. ഏഷ്യൻടൗൺ ഗ്രാൻഡ്ഹൈപർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ജനറൽ മാനേജർ അജിത് കുമാർ ഓണം വിപണി ഉദ്ഘാടനം ചെയ്തു. ഓണ സ്സദ്യ ഒരുക്കാൻ വേണ്ട എല്ലാത്തരം പച്ചക്കറികളും, പഴവർഗങ്ങളും ഉൾപ്പെടെ ഒരുക്കിയാണ് പ്രത്യേക ഓണ വിപണി ഗ്രാൻഡിൻെറ ഖത്തറിലെ മുഴുവൻ ഹൈപർമാർക്കറ്റിലുമായി സജ്ജീകരിച്ചത്. പരമ്പരാഗത ഓണക്കോടികളുടെ വിപുലമായ ശേഖരവുമായി വസ്ത്രങ്ങളും ഒരുക്കിയിട്ടുണ്ട്.
പൂക്കളമൊരുക്കുന്നതിനുള്ള പൂക്കൾ ഗ്രാൻഡിൻെറ എസ്ദാൻ മാളിൽ ലഭ്യമാണ്. ലോകത്തിെൻറ ഏതു കോണിലിരുന്നും ഓണം ആഘോഷിക്കുന്ന മലയാളിക്ക് ഗൃഹാതുര സ്മരണകളുടെ കൂട്ടുമായി ഏറ്റവും ഹൃദ്യമായ ഓണം ആഘോഷിക്കാനാണ് ഗ്രാൻഡ് ഹൈപർമാർക്കറ്റ് അവസരമൊരുക്കുന്നതെന്ന് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു. തിരുവോണനാളിൽ (ശനിയാഴ്ച) ആവശ്യക്കാർക്ക് പ്രത്യേക ഓണസ്സദ്യയും ഒരുക്കിയിട്ടുണ്ട്. നേരത്തേ ബുക്ക് ചെയ്യുന്നവർക്ക് ശനിയാഴ്ച രാവിലെ 11 മുതൽ രണ്ടു വരെ 24 റിയാലിന് 27 ഇനം വിഭവങ്ങൾ അടങ്ങിയ ഓണസ്സദ്യയും ലഭ്യമാവുമെന്ന് മാനേജ്മെൻറ് അറിയിച്ചു. വുകൈറിലെ എസ്ദാൻ മാളിൽ 33488571 നമ്പറിലും, ഏഷ്യൻ ടൗണിൽ 66193478 നമ്പറിലും ഓണസ്സദ്യക്കായി ബുക്ക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.