ദോഹ: സ്വർണ പന്തും ബൂട്ടും ഗ്ലൗസും ഉൾപ്പെടെ ലോകകപ്പിന്‍റെ ആവേശങ്ങളിലേക്ക് ഗോളടിച്ച് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്‍റെ ഫുട്ബാൾ ആരവങ്ങൾക്ക് കിക്കോഫ്. ആരാധകര്‍ക്കായി നിരവധി ഓഫറുകളാണ് ഗ്രാൻഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ലോകകപ്പ് മത്സരങ്ങളിലെ മികച്ച കളിക്കാര്‍ക്ക് നല്‍കുന്ന ഗോള്‍ഡണ്‍ ബാള്‍, ഗോള്‍ഡണ്‍ ബൂട്ട്, ഗോള്‍ഡണ്‍ ഗ്ലൗ എന്നിവ ആരാധകര്‍ക്കും സ്വന്തമാക്കാനുള്ള അവസരം നൽകിയാണ് ഗ്രാൻഡിന്‍റെ 'ലെറ്റ്സ് ഫുട്ബാള്‍' കാമ്പയിൻ ആരംഭിച്ചത്.
മെഗാ വിജയിക്ക് ഒരു കിലോഗ്രാം സ്വര്‍ണത്തില്‍ തീര്‍ത്ത പന്ത്, രണ്ടുപേര്‍ക്ക് 250 ഗ്രാം സ്വര്‍ണത്തില്‍ തീര്‍ത്ത ബൂട്ടുകള്‍, ഒരാള്‍ക്ക് 250 ഗ്രാം സ്വര്‍ണത്തില്‍ പണിത ഗ്ലൗ എന്നിവയാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്. വിലപിടിപ്പുള്ള സമ്മാനങ്ങളോടെ ആരംഭിച്ച കാമ്പയിന് വലിയ സ്വീകാര്യതയാണ് ഉപഭോക്താക്കളിൽ നിന്നും ലഭിക്കുന്നത്. 'സ്വര്‍ണം കൊണ്ട് പന്തും ബൂട്ടും ഗ്ലൗവും നിര്‍മിക്കുക എന്നത് ഒരു വെല്ലുവിളിയായിരുന്നു. എന്നാൽ, മനോഹരമായ പന്തും ബൂട്ടുമൊക്കെ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കല്യാണ്‍ ജ്വല്ലേഴ്സാണ് ഞങ്ങളെ സഹായിച്ചത്.
ഗ്രാൻഡ് എന്നും ഉപഭോക്താക്കള്‍ക്ക് ഒപ്പം നിന്നാണ് ആഘോഷങ്ങള്‍ നടത്താറുള്ളത്. ലോകകപ്പ് സമയത്തെ ആവേശം ഷോപ്പിങ്ങിലും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് 'ലെറ്റ്സ് ഫുട്ബാള്‍' കാമ്പയിന്‍ ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നത്. സ്വര്‍ണ സമ്മാനങ്ങള്‍ക്ക് പുറമെ പ്രൈസ് മണിയും മറ്റനേകം സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരമാണ് ഗ്രാൻഡ് ലെറ്റ്സ് ഫുട്ബാള്‍ ഒരുക്കുന്നത്' -ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു. സ്വർണ സമ്മാനങ്ങൾ ഗ്രാൻഡ്മാൾ ഏഷ്യൻ ടൗണിൽ നടന്ന ചടങ്ങിൽ അദ്ദേഹം അനാഛാദനം ചെയ്തു.
സ്വർണ പന്തും ബൂട്ടും ഗ്ലൗസുമെല്ലാം വരും ദിനങ്ങളിൽ എല്ലാ ഔട്ലെറ്റുകളിലുമായി പ്രദർശനത്തിനു വെക്കും. വിജയികൾക്ക് സമ്മാനങ്ങൾ വൈകാതെ സമ്മാനിക്കുമെന്ന് അഷ്റഫ് ചിറക്കൽ അറിയിച്ചു. ചടങ്ങിൽ ജനറൽ മാനേജർ അജിത് കുമാർ, ഫിനാൻസ് മാനേജർ ശരീഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.