ഹോം ഡെലിവറി വെഹിക്കിൾ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു
ദോഹ: രാജ്യത്തെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ഉപഭോക്താക്കൾക്കായി സൗജന്യ ഹോം ഡെലിവറി സർവിസ് ആരംഭിച്ചു. ഹോം ഡെലിവറി വെഹിക്കിൾ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. സി.ഇ.ഒ ശരീഫ് ബി.സി, ജനറൽ മാനേജർ അജിത് കുമാർ, ഏരിയ മാനേജർ മുഹമ്മദ് ബഷീർ പരപ്പിൽ, അഡ്മിൻ മാനേജർ നിതിൻ, മാൾ മാനേജർ നവാബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടക്കത്തിൽ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിന്റെ എസ്ഥാൻ മാൾ വുകൈർ, ഗ്രാൻഡ് മാൾ സൽവ റോഡ്, മെക്കനിസ് എന്നീ ഔട്ലറ്റുകളിലാണ് ഈ സേവനം ലഭ്യമാവുക.
ആൻഡ്രോയിഡ് പ്ലേസ്റ്റോറിലും ആപ്പിൾ ആപ് സ്റ്റോറിലും ലഭ്യമായ 'Grand Hyper' എന്ന പേരിലുള്ള മൊബൈൽ ആപ്ലിക്കേഷൻ മുഖേനയും ,www.grandhyper.com എന്ന വെബ്സൈറ്റ് മുഖേനയും ഉപഭോക്താക്കൾക്ക് അവശ്യ സാധനങ്ങൾ ഓർഡർ ചെയ്യാവുന്നതാണ്. പഴം, പച്ചക്കറി, ഫ്രഷ് ഫുഡ്, ബേക്കറി, ഹോട്ട് ഫുഡ്, ഭക്ഷ്യ-ഭക്ഷ്യേതര ഉൽപന്നങ്ങൾ, അന്താരാഷ്ട്ര ബ്രാൻഡ് മുതലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ ആരോഗ്യ-സൗന്ദര്യ സംരക്ഷണ ഉൽപന്നങ്ങൾ തുടങ്ങി നിരവധി ഉൽപന്നങ്ങൾ ഓൺലൈനിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.