ദോഹ: കോവിഡ് –19 പശ്ചാത്തലത്തിൽ ഓൺലൈൻ സേവനവുമായി ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്. www.grandhypermarkets.com എന്ന വെബ്സൈറ്റ്, ഗ്രാൻഡ് ഹൈപ്പർ മൊബൈൽ ആപ്ലിക്കേഷൻ, വാട്സ്ആപ് നമ്പറായ 55518277 എന്നിവ മുഖേന ഉപഭോക്താക്കൾക്ക് ഓർഡർ ചെയ്യാവുന്നതാണ്.
പഴം, പച്ചക്കറി, ഫ്രഷ് ഫുഡ്, ബേക്കറി, ഹോട്ട് ഫുഡ്, ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾ, അന്താരാഷ്ട്ര ബ്രാൻഡിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, ആരോഗ്യസൗന്ദര്യ സംരക്ഷണ ഉൽപന്നങ്ങൾ തുടങ്ങി നിരവധി ഉൽപന്നങ്ങൾ ഓൺലൈൻ വഴി ഓർഡർ ചെയ്യാം.
ഖത്തറിൽ സർക്കാർ ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഷോപ്പിങ് മാളിലെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ഓൺലൈൻ സേവനം ഉപഭോക്താക്കൾ നല്ലരീതിയിൽ സ്വീകരിച്ചിട്ടുണ്ടെന്ന് ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.