ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ മെഗാ പ്രമോഷനായ ‘ഷോപ് ആൻഡ് വിൻ’ നറുക്കെടുപ്പ് ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ഏഷ്യൻ ടൗണിൽ നടന്നു. ഏപ്രിൽ നാലിന് തുടങ്ങി ജൂലൈ അഞ്ചുവരെ നീണ്ടുനിന്ന മെഗാ പ്രമോഷനിൽ ഗ്രാൻഡിന്റെ ഏത് ഔട്ട്ലറ്റുകളിൽനിന്നും 50 റിയാലിനോ അതിനു മുകളിലോ തുകക്ക് ഷോപ്പിങ് നടത്തുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി പങ്കെടുത്തവരിൽ നിന്നാണ് വിജയിയെ നറുക്കെടുപ്പിലൂടെ കണ്ടെത്തിയത്.
ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ഏഷ്യൻ ടൗൺ, മെക്കയിൻസ്, ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയ, ഗ്രാൻഡ് എക്സ്പ്രസ് ഷോപ് നമ്പർ 91-170, പ്ലാസ മാൾ, ഉം ഖർന, അസീസിയ, ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്, എസ്ഥാൻ മാൾ വുകൈർ എന്നിവിടങ്ങളിൽ മെഗാ പ്രമോഷൻ പദ്ധതി ലഭ്യമായിരുന്നു.
ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ നടന്ന നറുക്കെടുപ്പിൽ വിജയികളായ എട്ടുപേർക്ക് ഷെവർലെ കാപ്റ്റിവ കാറുകളാണ് സമ്മാനമായി നൽകുന്നത്. ഗ്രാൻഡ് ഷോപ് ആൻഡ് വിൻ മെഗാ പ്രമോഷൻ വൻ വിജയമാക്കിയ ഉപഭോക്താക്കൾക്ക് നന്ദി രേഖപ്പെടുത്തുന്നതായി റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു. ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ അജിത് കുമാർ, ഏരിയ മാനേജർ മുഹമ്മദ് ബഷീർ പരപ്പിൽ, മാൾ മാനേജർ നവാബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.