ദോഹ: വൈവിധ്യമാർന്ന ഉൽപന്നങ്ങളെല്ലാം ഒരു കുടക്കീഴിൽ ഒരുക്കി, വമ്പൻ ഓഫറുകളുമായി റവാബി ഹൈപ്പർമാർക്കറ്റിൽ ‘10, 20, 30’ റിയാൽ പ്രമോഷന് ബുധനാഴ്ച തുടക്കം. രണ്ടാഴ്ചയോളം നീളുന്ന മെഗാ പ്രമോഷനിൽ ആയിരത്തിലേറെ ഉൽപന്നങ്ങളാണ് ഞെട്ടിപ്പിക്കുന്ന വിലക്കിഴിവുമായി ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ റവാബിയുടെ എല്ലാ ഔട്ട്ലറ്റുകളിലുമായി ഒരുക്കിയത്.
ബുധനാഴ്ച തുടങ്ങി, ഒക്ടോബർ 10 വരെ നീളുന്ന ‘10, 20, 30 റിയാൽ’ പ്രമോഷൻ വഴി 14 ദിവസത്തിനുള്ളിൽ ബ്രാൻഡഡ് ഉൽപന്നങ്ങൾ ഉൾപ്പെടെയുള്ളവ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാമെന്ന് ഇസ്ഗാവ റവാബി ഹൈപ്പർമാർക്കറ്റിൽ നടന്ന വാർത്തസമ്മേളത്തിൽ ജനറൽ മാനേജർ കണ്ണു ബക്കർ അറിയിച്ചു.
ഗ്രോസറി, ഗാർഹിക ഉൽപന്നങ്ങൾ, കളിപ്പാട്ടങ്ങൾ, ഇലക്ട്രോണിക്സ്, തുണിത്തരങ്ങൾ, വീട്ടുസാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങി എല്ലാ തരം ഉൽപന്നങ്ങളും പത്തു മുതൽ 30 റിയാൽ വരെയുള്ള വിലക്കുള്ളിൽ ലഭ്യമാകും.
39 റിയാൽ വിലയുള്ള മൂന്നു ലിറ്ററിന്റെ പ്രഷർ കുക്കർ 20 റിയാലിന് ലഭ്യമാക്കുന്നത് ഉൾപ്പെടെ അരി, ബദാം, പിസ്ത ഉൾപ്പെടെ നട്സുകൾ, ജ്യൂസ്, സുഗന്ധവസ്തുക്കൾ, പാദരക്ഷകൾ തുടങ്ങി വൈവിധ്യമാർന്ന ശേഖരങ്ങളാണ് ‘10, 20, 30’ റിയാൽ പ്രമോഷനിൽ ഉൾപ്പെടുത്തിയത്.
ഖത്തറിലെ റവാബിയുടെ മുഴുവൻ ഔട്ട്ലറ്റുകളിലും പ്രമോഷൻ കാലയളവിൽ ഈ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം ഒരുക്കിയതായി ജനറൽ മാനേജർ അറിയിച്ചു.
ഇസ്ഗാവയിലെ റവാബിയുടെ ഏറ്റവും വിശാലമായ പ്രീമിയം ലെവൽ ഹൈപ്പർമാർക്കറ്റിലും പ്രമോഷൻ ലഭ്യമാണ്.
വലിയ വിലക്കുറവ് ലഭിക്കുന്ന 350ഓളം സൂപ്പർ പ്രൊഡക്ട്സും 100ഓളം സൂപ്പർ ഡ്യൂപ്പർ പ്രൊഡക്ടും ഉൾക്കൊള്ളുന്നതാണ് പ്രമോഷൻ പദ്ധതി. ഫാക്ടറി വിലക്ക് വിപണിയിൽ ലഭ്യമാക്കുന്നതാണ് സൂപ്പർ ഡ്യൂപ്പർ പ്രൊഡക്ട്സുകൾ. എലെക്റ ഡ്രൈ അയേൺ ബോക്സ് 20 റിയാൽ, ലോട്ടസ് ജാസ്മിൻ റൈസ് 20 റിയാൽ, 700 എം.എൽ ബെൽകിസ് സൺഫ്ലവർ ഓയിൽ രണ്ടു പാക്ക് 10 റിയാൽ തുടങ്ങിയ നിത്യോപയോഗ വസ്തുക്കളും ഭക്ഷ്യ ഉൽപന്നങ്ങളുമെല്ലാം ഉപഭോക്താക്കളെ ആകർഷിക്കുന്ന വിലക്കുറവിലാണ് സജ്ജീകരിച്ചതെന്ന് കണ്ണു ബക്കർ പറഞ്ഞു.
ഉപഭോക്താക്കൾക്ക് ഷോപ്പിങ് അനുഭവം ആകർഷകമാക്കുന്ന ‘റവാബി വോഹ്.. പ്രൈസ്’ ആവിഷ്കരിച്ചതായും അറിയിച്ചു. 10, 20, 30 റിയാൽ പ്രമോഷൻ ലോഗോയും മാനേജ്മെന്റ് അംഗങ്ങൾ പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.