ദോഹ: മേഖലയിലെ ഏറ്റവും വേഗത്തിലുള്ള വളർച്ചാനിരക്ക് ഖത്തർ സമ്പദ്വ്യവസ്ഥക്കാണെന്നും ഖത്തറിനെതിരെ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം വളർച്ചക്ക് തടസ്സമല്ലെന്നും ധനമന്ത്രി അലി ശരീഫ് അൽ ഇമാദി പറഞ്ഞു. അമേരിക്കയിൽ നടന്ന ഉന്നതപ്രതിനിധി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയത് മുതൽ രാജ്യത്തിെൻറ ഭാവി സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണുയർന്നുവന്നതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ ഉപരോധം നാല് മാസം പിന്നിടുമ്പോഴും മേഖലയിലെ ഏറ്റവും വേഗത്തിലുള്ള വളർച്ചാനിരക്കാണ് ഖത്തറിനുള്ളതെന്നും 2.5 വളർച്ചാനിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര പ്രാദേശിക നിക്ഷേപകരെ ആകർഷിക്കുന്നതിനായി കഴിഞ്ഞ അഞ്ച് വർഷമായി സ്വകാര്യമേഖലക്ക് വലിയ പിന്തുണയാണ് ഖത്തർ നൽകുന്നതെന്നും വാഷിംഗ്ടൺ ഡി.സിയിൽ നടന്ന അന്താരാഷ്ട്ര നാണയ നിധി–ലോകബാങ്ക് വാർഷിക യോഗവുമായി ബന്ധപ്പെട്ട സ്വീകരണ ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കി.
അമേരിക്ക–ഖത്തർ ബിസിനസ് കൗൺസിലും അമേരിക്കയിലെ ഖത്തർ എംബസിയുമാണ് ചടങ്ങ് സംഘടിപ്പിച്ചത്.
വ്യാപാര രംഗത്തുനിന്നുള്ള ഉന്നത വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
ലോകത്തിലെ വിശ്വാസ്യതയുള്ള വ്യാപാര വാണിജ്യ പങ്കാളിയാണ് ഖത്തറെന്ന് തുറന്നുകാട്ടിയതാണ് ഏറ്റവും പ്രാധാനപ്പെട്ട കാര്യമെന്നും നിലവിലെ ഭിന്നതകൾ പോലും വകവെക്കാതെ യു.എ.ഇയിലേക്കുള്ള ഒരു പ്രകൃതിവാതക കപ്പൽ പോലും റദ്ദാക്കിയിട്ടില്ലെന്നും കരാർ പ്രകാരം ഇത് തുടരുമെന്നും രാഷ്ട്രീയ രംഗത്ത് ഖ ത്തർ അതിെൻറ സാമ്പത്തിക ശക്തി പുറത്തെടുക്കുന്നില്ലെന്നതിനുള്ള തെളിവാണിതെന്നും അലി ശരീഫ് അൽ ഇമാദി സൂചിപ്പിച്ചു. ഹോസ്പിറ്റാലിറ്റി രംഗത്ത് കൂടുതൽ അവസരങ്ങൾ ഉണ്ടാക്കാൻ ഉപരോധം കാരണമായെന്നും 80 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസയില്ലാതെ ഖത്തറിൽ പ്രവേശിക്കാൻ ഭരണകൂടം അനുവദിച്ചെന്നും അന്താരാഷ്ട്ര നിക്ഷേപകർക്ക് ഏറ്റവും മത്സരക്ഷമതയുള്ളതും തുറന്നതുമായ വിപണിയാണ് ഖത്തറിനുള്ളതെന്നും ധനമന്ത്രി പറഞ്ഞു.
ഭാവിയിൽ ഭീമൻ പദ്ധതികളാണ് ഖത്തർ പ്രഖ്യാപിക്കാനിരിക്കുന്നതെന്നും ഉൗർജ്ജമേഖലക്ക് പുറമേ, സ്വകാര്യമേഖലയിലും പദ്ധതികളുണ്ടെന്നും ഇത് കൂടുതൽ അവസരങ്ങൾ നിക്ഷേപകർക്ക് നൽകുമെന്നും അലി ശരീഫ് അൽ ഇമാദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.