ദോഹ: ഗൾഫ് പ്രതിസന്ധി 10മാസം കടക്കവേ, ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാരം കൂടിയതായി കണക്കുകൾ. 2017ൽ ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കുള്ള കയറ്റുമതിയിൽ 50 ശതമാനത്തിെൻറ വർധനവാണുണ്ടായതെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ പി.കുമരൻ പറയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിെൻറ കൃത്യമായ കണക്ക് ഏപ്രിൽ അവസാനത്തോടെയോ മാർച്ച് ആദ്യത്തോടെയോ ലഭ്യമാകുമെന്നും അദ്ദേഹം എംബസിയിൽ നടന്ന ചടങ്ങിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉപരോധത്തിന് ശേഷം ഖത്തറിലെ ഹമദ് തുറമുഖം ഏറെ ശക്തിപ്പെട്ടിരുന്നു. ഇന്ത്യയിൽനിന്ന് ചരക്കുകൾ നേരിട്ട് ഖത്തറിലെത്തുന്നുണ്ട്. നിർമാണസാമഗ്രികളും ഭക്ഷ്യവസ്തുക്കളുമാണ് കൂടുതലായി എത്തുന്നത്.
ഖത്തറിെൻറ ഏറ്റവും വലിയ മൂന്നാമെത്ത വ്യാപാരപങ്കളിയാണ് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം കഴിഞ്ഞ വർഷം ഒമ്പത് ബില്ല്യൻ ഡോളർ കടന്നിട്ടുണ്ട്. വാഹനങ്ങളുടെ ആക്സസറീസും സ്പെയർപാർട്സും ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്നത് കഴിഞ്ഞ മാസങ്ങളിൽ കൂടിയിട്ടുമുണ്ട്. ഉപരോധത്തിെൻറ തുടക്കം മുതൽ തന്നെ ഗുജറാത്തിലെ മുൻദ്ര തുറമുഖവും ഖത്തറിലെ ഹമദ് തുറമുഖവും തമ്മിൽ സ്ഥിരമായി കപ്പൽ സർവീസ് ഉണ്ട്.
2016 ഡിസംബർ 26നാണ് ഹമദ് തുറമുഖം ഒൗദ്യോഗികമായി തുറന്നത്. ഇതുവരെ ഒരു മില്ല്യൻ 20 ടി.ഇ.യു കണ്ടെയ്നറുകൾ ഇവിടെ എത്തി. 2017 ജനുവരിക്കും സെപ്റ്റംബറിനും ഇടയിൽ ഇത്തരത്തിലുള്ള 40,000 കണ്ടെയ്നറുകളും ഹമദിൽ കൈകാര്യം ചെയ്തിട്ടുണ്ട്. ഇതിൽ നല്ലൊരു ഭാഗം ചരക്കുകളും ഇന്ത്യയിൽ നിന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.