ദോഹ: ഗൾഫ് പ്രതിസന്ധിയിൽ ആർക്കും നേട്ടമുണ്ടായിട്ടില്ലെന്നും എല്ലാവർക്കും പരാജയമായിരുന്നു ഫലമെന്നും ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി. ഐകര്യരാഷ്ട്ര സഭ പൊതുഭയുടെ ഭാഗമായി നടന്ന ഏഴാം സമ്മേളനത്തോടനുബന്ധിച്ച് യു.എസ് കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിന് നൽകിയ അഭിമുഖത്തിലായിരുന്നു ശൈഖ് മുഹമ്മദ് ആൽഥാനിയുടെ പ്രതികരണം.
ഗൾഫ് പ്രതിസന്ധിയിൽ ഖത്തർ പഠിച്ച പാഠത്തെകുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 'ഗൾഫ് പ്രതിസന്ധി കാരണം ഒന്നിച്ചും സഹകരിച്ചും പ്രവർത്തിക്കേണ്ട അവസരവും സമയവുമാണ് പാഴാക്കപ്പെട്ടത്. ചര്‍ച്ചകളില്ലാതെ ഒരു കാര്യവും പരിഹരിക്കാനാകില്ല എന്നതാണ് ഗള്‍ഫ് പ്രതിസന്ധിയില്‍നിന്ന് പഠിച്ച വലിയ പാഠം. ഈ ഉപരോധംകൊണ്ട് ആർക്കും നേട്ടമുണ്ടാക്കാനായിട്ടില്ല. എന്നാൽ, എല്ലാവരും അതിെൻറ പരാജയം രുചിക്കുകയായിരുന്നു. അനുരഞ്ജനത്തിലൂടെ മാത്രമേ വിജയം കാണാൻ കഴിയൂ എന്ന് പഠിക്കാൻ കഴിഞ്ഞു' -അദ്ദേഹം പറഞ്ഞു.
സൗദി വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച
യു.എൻ പൊതുസമ്മേളനത്തിെൻറ ഭാഗമായി ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യവും തമ്മിലെ ഉഭയകക്ഷി സൗഹൃദവും മേഖലയിലെയും രാജ്യാന്തര തലത്തിലെയും സംഭവ വികാസങ്ങളും ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.