ഗൾഫ് പ്രതിസന്ധി: ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി കുവൈത്തിൽ

ദോഹ: ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ്​ ജോൺസൺ കുവൈത്തിലെത്തി. കഴിഞ്ഞ ദിവസം സൗദി അറേബ്യ സന്ദർശിച്ചതിന് ശേഷമാണ് അദ്ദേഹം കുവൈത്തിലെത്തിയത്. കുവൈത്ത് സന്ദർശനത്തിന് ശേഷം ബ്രിട്ടീഷ്​ വിദേശകാര്യ മന്ത്രി ഖത്തറിലേക്ക് തിരിച്ചു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ആൽഥാനി, വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിെൻ അബ്​ദുറഹ്മാൻ ആൽഥാനി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് നടത്തുന്ന ശ്രമങ്ങൾക്ക് ശക്തി പകരുന്നതി​​​​െൻറ ഭാഗമാണ് ഈ സന്ദർശന​െമന്നാണ് നീരീക്ഷിക്കപ്പെടുന്നത്.

കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് സ്വബാഹ് ഖാലിദ് അസ്സ്വബാഹ, കാബിനറ്റ് മന്ത്രി ശൈഖ് മുഹമ്മദ് അബ്​ദുല്ല അസ്സ്വബാഹ് എന്നിവർ ബ്രിട്ടൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി. കുവൈത്ത് ഉന്നത വൃത്തങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ പ്രശ്നം പരിഹരിക്കുന്നതിൽ വരുന്ന കാലതാമസത്തിലുള്ള അസന്തുഷ്​ടി പ്രകടിപ്പിച്ചതായി കുവൈത്ത് വാർത്ത ഏജൻസി അറിയിച്ചു. നിലവിലെ പ്രശ്നം പരിഹരിക്കുന്നതിൽ കൂട്ടായ ചർച്ച അനിവാര്യമാണെന്ന് അറിയിച്ച ബ്രട്ടീഷ് മന്ത്രി ഇക്കാര്യത്തിൽ കുവൈത്ത് നടത്തുന്ന മാധ്യസ്​ഥ ശ്രമത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം സൗദി സന്ദർശിച്ച ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി സൗദി കിരീടാവകാശി ശെശഖ് മുഹമ്മദ് ബിൻ സൽമാൻ, യു.എ.ഇ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്യാൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗൾഫ് പര്യടനത്തിന് മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിൽ പര്യടന ഉദ്ദേശം വ്യക്തമാക്കിയ ബ്രിട്ടൻ വിദേശകാര്യ മന്ത്രി മേഖലയിൽ സമാധാനം തിരികെ  കൊണ്ട് വരാനുള്ള എല്ലാ ശ്രമങ്ങൾക്ക് പിന്നിലും ബ്രിട്ടൻ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. കുവൈത്ത് നടത്തുന്ന മാധ്യസ്​ഥ ശ്രമത്തിന് ശക്തി പകരുന്നത് ഇതി​​െൻറ ഭാഗമാണെന്നും അദ്ദേഹം അറിയിച്ചു. അടുത്ത ചൊവ്വാഴ്ച അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റിക്സ്​ ടെൽസൺ കുവൈത്തിലെത്തുമെന്ന് വൈറ്റ് ഹൗസ്​ വ്യക്തമാക്കിയിരുന്നു. കുവൈത്തിെൻ്റ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം കുവൈത്തിലെത്തുന്നത്. ഖത്തർ അമീർ അടക്കം മേഖലയിലെ ഭരണാധികാരികളുമായി അദ്ദേഹം ചർച്ച നടത്തും. 

Tags:    
News Summary - gulf crisis qatar gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.