ഗൾഫ് പ്രതിസന്ധി: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി കുവൈത്തിലെത്തി; ഖത്തറും  സന്ദർശിക്കും

ദോഹ: ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമത്തി​​​െൻറ  ഭാഗമായി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ്​ ടില്ലേഴ്​സൺ  ജി.സി.സി രാജ്യങ്ങളിൽ പര്യടനം തുടങ്ങി. തിങ്കളാഴ്​ച വൈകീട്ട്​  കുവൈത്തിലെത്തിയ അദ്ദേഹത്തെ വിമാനത്താവളത്തിൽ വിദേശകാര്യമന്ത്രി ശൈഖ്​ സബാഹ്​ അൽഖാലിദ്​ അസ്സബാഹ്​ സ്വീകരിച്ചു. അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​  അൽ ജാബിർ അസ്സബാഹ്​ അടക്കം ഉന്നത വ്യക്​തികളുമായി ടില്ലേഴ്​സൺ ചർച്ച നടത്തി. പ്രശ്നത്തിൽ മാധ്യസ്​ഥത വഹിക്കുന്ന കുവൈത്തി​​െൻറ അഭ്യർഥനപ്രകാരമാണ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജി.സി.സി പര്യടനത്തിനെത്തിയത്. 

നാല് ദിവസം നീണ്ടുനിൽക്കുന്ന  സന്ദർശനത്തി​​െൻറ ഭാഗമായി സൗദി അറേബ്യ, ഖത്തർ എന്നീ  രാജ്യങ്ങളും അദ്ദേഹം സന്ദർശിക്കുമെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പ് വാർത്താകുറിപ്പിൽ അറിയിച്ചു. പ്രശ്നവുമായി ബന്ധപ്പെട്ട്  മേഖല സന്ദർശിക്കുന്ന നാലാമത്തെ അന്താരാഷ്​ട്ര നേതാവാണ്​ ടില്ലേഴ്​സൺ. നേരത്തെ ജർമൻ വിദേശകാര്യ മന്ത്രി സാഗ്​മർ ഗേബ്രൽ,  ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ്​ ജോൺസൺ, ഐക്യരാഷ്​ട്രസഭ ഡെപ്യൂട്ടി പബ്ലിക് െപ്രാസിക്യൂട്ടർ ജെഫ്രി വിറ്റ്മാൻ എന്നിവർ കുവൈത്തും ഖത്തറും അടക്കമുള്ള രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. 

നേരത്തെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ  സന്ദർശിച്ച ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ്​ ജോൺസൺ  കുവൈത്ത് നടത്തുന്ന മാധ്യസ്​ഥ ശ്രമങ്ങൾക്ക് ബ്രിട്ട​​​െൻറ പൂർണ  പിന്തുണ പ്രഖ്യാപിച്ചിരുന്നു. മേഖലയുടെ ഐക്യം നിലനിർത്തുന്നതിന് എല്ലാ അംഗ രാജ്യങ്ങളും സംയമനം പാലിക്കണമെന്നും അദ്ദേഹം  അഭ്യർത്ഥിക്കുകയുണ്ടായി.  

കുവൈത്ത് സന്ദർശിച്ച അദ്ദേഹം ഖത്തറിന്  മേൽ പ്രഖ്യാപിച്ച ഉപരോധം തങ്ങൾക്ക് സന്തോഷമല്ല നൽകുന്നതെന്ന്  അഭിപ്രായപ്പെട്ടിരുന്നു. ഖത്തറുമായി അയൽ രാജ്യങ്ങൾ പ്രഖ്യാപിച്ച  ഉപരോധം അവസാനിപ്പിക്കുന്നതിന് വിവിധ തലങ്ങളിൽ ഈർജിത  ശ്രമങ്ങളാണ് നടന്നുവരുന്നത്.

Tags:    
News Summary - gulf crisis qatar gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.