ദോഹ: 2022ലെ ഖത്തർ ലോകകപ്പ് തയ്യാറെടുപ്പുകളെയും ലോകകപ്പിനെയും നിലവിലെ പ്രതിസന്ധി ഒരിക്കലും ബാധിക്കുകയില്ലെന്ന് കാനഡയിലെ ഖത്തർ അംബാസഡർ ഫഹദ് മുഹമ്മദ് യൂസുഫ് കഫൂദ് പറഞ്ഞു.
പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഖത്തർ നിലപാടിനെ അമേരിക്ക പ്രശംസിച്ചിരിക്കുകയാണ്. ഉപരോധരാജ്യങ്ങൾ ചർച്ചകൾക്ക് വിസ്സമ്മതിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൊറോേൻറാ സ്റ്റാർ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിനിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഖത്തറിനെതിരായ ആരോപണങ്ങൾ അന്താരാഷ്ട്ര സമൂഹം വരെ തള്ളിക്കളിഞ്ഞതാണ്. ഉപരോധം സംബന്ധിച്ച മിക്ക കാര്യങ്ങളും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി.
ഉപരോധം മൂലമുണ്ടായ നഷ്ടങ്ങളും മനുഷ്യാവകാശലംഘനങ്ങളും ജി.സി.സിക്കും മേഖലക്കുമുണ്ടാകാൻ പോകുന്ന നഷ്ടങ്ങളും അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.