ദോഹ: ഗൾഫ് പ്രതിസന്ധി പരിഹാരശ്രമത്തിന് പൂർണ പിന്തുണ നൽകാൻ തയാറാണെന്ന് ജപ്പാൻ വ്യക്തമാക്കി. കുവൈത്തിെൻറയും അമേരിക്കയുടെയും നേതൃത്വത്തിൽ നടക്കുന്ന മധ്യസ്ഥശ്രമങ്ങൾ വഴി പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയുമെന്ന് കരുതുന്നതായും ഖത്തറിൽ സന്ദർശനത്തിനെത്തിയ ജപ്പാൻ വിദേശകാര്യ മന്ത്രി താരോ കോനോ പറഞ്ഞു. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി, വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി എന്നിവരുമായി താരോ കോനോ കുടിക്കാഴ്ച നടത്തി. ഗൾഫ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഖത്തറും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി, നയതന്ത്ര ബന്ധങ്ങവും കൂടിക്കാഴ്ചകളിൽ ചർച്ചാവിഷയമായി.
ജപ്പാനും ഖത്തറും തമ്മിലുള്ള വ്യാപാര ബന്ധവും ചർച്ചയിൽ കടന്നുവന്നു. ഉൗർജ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്തു. ഖത്തറിനും പശ്ചിമേഷ്യക്കും ജപ്പാെൻറ വിദേശനയത്തിൽ ഏറെ പ്രാധാന്യമുണ്ടെന്ന് കോനോ വ്യക്തമാക്കി. കഴിഞ്ഞമാസം വിദേശകാര്യ മന്ത്രിയായി സ്ഥാനമേറ്റശേഷം മേഖലയിലേക്കുള്ള കോനോയുടെ ആദ്യ സന്ദർശനമാണിത്. ജോർഡൻ, കുവൈത്ത്, ഇൗജിപ്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും ജപ്പാൻ വിദേശകാര്യ മന്ത്രി സന്ദർശനം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.