ദോഹ: ഗൾഫ് പ്രതിസന്ധി നൂറ് ദിവസം പിന്നിടുമ്പോഴും ഉപരോധ രാജ്യങ്ങളുടെ ആരോപണങ്ങൾക്കെതിരെ രാഷ് ട്രീയമായും നയതന്ത്രതലത്തിലും മാത്രം പ്രതികരിക്കാനുള്ള തീരുമാനമാണ് ഖത്തറിേൻറതെന്ന് ഐക്യരാഷ്ട്രസഭ പൊതുസഭയിലെ ഖത്തർ പ്രതിനിധി അലി ഖൽഫാൻ അൽ മൻസൂരി വ്യക്തമാക്കി. പ്രകോപനപരവും അടിസ്ഥാന രഹിതവുമായ ആരോപണങ്ങൾ ഉയർത്തി കൊണ്ട് നടത്തുന്ന പ്രചാരണങ്ങളോട് അതേരീതിയിൽ പ്രതികരിക്കാതെ ആരോഗ്യപരമായും മാന്യമായുമാണ് തങ്ങൾ പ്രതികരിക്കുന്നത്. ഖത്തറിനെയും ഖത്തറിലെ ജനതയെയും അവഹേളിക്കുകുയും പരിഹസിക്കുകയും ചെയ്യുന്ന സമീപനമാണ് ഈ രാജ്യങ്ങൾ സ്വീകരിച്ച് വരുന്നത്. മാധ്യമങ്ങളിലൂടെ നടത്തുന്ന കുപ്രചരണങ്ങൾ തികച്ചും നിഷേധാർഹമാണ്.
ഇത്തരം സാഹചര്യത്തിൽ പോലും സംയമനത്തിെൻറയും സൗഹൃദത്തിെൻറയും മാർഗമാണ് ഖത്തർ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം വിദശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി മനുഷ്യവകാശ സമിതിയിൽ നടത്തിയ പ്രസംഗത്തെ ചോദ്യം ചെയ്ത ഉപരോധ രാജ്യങ്ങളുടെ നിലപാടിനെ വിമർശിച്ച അൽ മൻസൂരി ഖത്തറിനെതിരെ അടിസഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് കുറ്റപ്പെടുത്തി.
ഉപരോധ രാജ്യങ്ങൾ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവുകൾ സമർപിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് ഉപരോധം പോലെയുള്ള കടുത്ത നടപടികൾ എടുത്തവരാണ് മാറി ചിന്തിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപരോധത്തി െൻറ ആദ്യ ദിവസം മുതൽ തന്നെ ഏറ്റുമുട്ടലിനിെല്ലന്ന നിലപാടാണ് ഖത്തർ സ്വീകരിച്ചത്. ഭിന്നതയുള്ള വിഷയങ്ങളിൽ ഒരുമിച്ചിരുന്ന് ചർച്ച ചെയ്യാമെന്ന ഏറ്റവും മാതൃകാപരമായ സമീപനമാണ് രാജ്യം സ്വീകരിച്ചത്. ഉപരോധം നൂറ് ദിവസം പിന്നിടുമ്പോഴും ഈ നിലപാടിൽ നിന്ന് ഒരു മാറ്റവും തങ്ങൾ വരുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈത്ത് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് പൂർണ പിന്തുണയാണ് രാജ്യം നൽകുന്നത്. മേഖലയിൽ സമാധാനവും സൗഹൃദവും നിലനിൽക്കണമെന്നതാണ് ഖത്തറിെൻറ നയമെന്നും അൽ മൻസൂരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.