അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ഗൾഫ്​ പര്യടനം പൂർത്തിയാക്കി മടങ്ങി

ദോഹ: ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ  ഭാഗമായി മേഖലയിൽ പര്യടനം നടത്തിയ അമേരിക്കൻ  വിദേശകാര്യ സെക്രട്ടറി റെക്സ്​ ടില്ലേഴ്സൺ മടങ്ങി. ജിദ്ദയിൽ സൗദി, ബഹ്​റൈൻ, യു.എ.ഇ പ്രതിനിധികളുമായി ചർച്ച  നടത്തിയശേഷം ഒരിക്കൽ കൂടി കുവൈത്തും ഖത്തറും  സന്ദർശിച്ചാണ്​ ടില്ലേഴ്​സൺ അമേരിക്കയിലേക്ക്​ മടങ്ങിയത്​. വ്യാഴാഴ്​ച രാവിലെ കുവൈത്തിലെത്തി സൗദി ചർച്ചയുടെ വിവരങ്ങൾ മധ്യസ്​ഥത വഹിക്കുന്ന കുവൈത്ത്​ അമീർ ശൈഖ്​  സബാഹ്​ അൽഅഹ്​മദ്​ അൽജാബിർ അസ്സബാഹിനെ ധരിപ്പിച്ചശേഷം അദ്ദേഹം ഉച്ചയോടെ ദോഹയിലെത്തി. 

തുടർന്ന്​ ഖത്തർ  അമീർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി,  വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്​ദുറഹ്​മാൻ  ആൽഥാനി എന്നിവരുമായി കൂടിക്കാഴ്​ച നടത്തി വൈകീ​േട്ടാടെ അമേരിക്കയിലേക്ക്​ മടങ്ങുകയായിരുന്നു. കുവൈത്ത്​, ഖത്തർ അമീറുമാരുമായി നടത്തിയ ചർച്ചയുടെ  വിശദാംശങ്ങളോ സൗദിയിൽ നടന്ന  ചർച്ചയുടെ വിവരങ്ങളോ വെളിപ്പെടുത്താൻ അമേരിക്കൻ  വിദേശകാര്യ സെക്രട്ടറി തയാറായില്ല. 

ജിദ്ദയിൽ നിന്ന് മടങ്ങുന്നതിന് മുമ്പ്​ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ടില്ലേഴ്സൺ ഒരിക്കൽ കൂടി കൂടിക്കാഴ്ച  നടത്തിയിരുന്നു. രണ്ട് രാജ്യങ്ങൾക്കിടയിൽ വഷളായി  നിൽക്കുന്ന ബന്ധം സാധാരണ ഗതിയിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ നടത്തണമെന്ന് അദ്ദേഹം സൗദി കിരീടാകാശിയുമായി നടത്തിയ ചർച്ചയിൽ ഉന്നയിച്ചതായാണ് അറിയുന്നത്. ഭീകരവാദ പ്രവർത്തനങ്ങളിൽ ഒരുമിച്ച് നിന്നുകൊണ്ടുള്ള നീക്കമാണ് ഉണ്ടാകേണ്ടതെ ടില്ലേഴ്സൺ  അഭിപ്രായപ്പെട്ടു. 

Tags:    
News Summary - gulf crisis - qatar-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.