ദോഹ: ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് വിവിധ തലത്തിൽ ശ്രമം ഉൗർജിതപ്പെട്ടതായി ബ്രട്ടീഷ് പത്രമായ ‘ദി ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തു. പ്രഥമ ഘട്ടമെന്ന നിലക്ക് ഖത്തരീ പൗരൻമാർക്ക് അയൽ രാജ്യങ്ങളിലേക്ക് സുഗമമായി പോയി വരുന്നതിനുള്ള തടസ്സം നീക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ഇതിെൻറ മുന്നോടിയായി വ്യോമ അതിർത്തി തുറക്കാനാണ് ആദ്യ ഘട്ടം ശ്രമിക്കുന്നത്. ഇതനുസരിച്ച് ഖത്തർ എയർവേയ്സിന് ഉപരോധ രാജ്യങ്ങളുടെ വ്യോമ പാത ഉപയോഗിക്കാൻ കഴിയുന്നതിന് പുറമെ ഈ രാജ്യങ്ങളിലേക്ക് സർവീസ് പുനരാരം ഭിക്കാനും സാധിക്കും. ബ്രിട്ടനിൽ എത്തുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ബ്രിട്ടൻ പ്രധാനമന്ത്രി തെരേസ മെയ് ചർച്ച നടത്തുമെന്നും പത്രം റിപ്പോർട്ട് ചെയ്തു. ഖത്തറിനെ സമ്മർദത്തി ലാക്കുന്നതിന് മുമ്പ് ഗുണപരമായ തീരുമാനം ഉപരോധ രാജ്യങ്ങൾ സ്വീകരിക്കുകയാണ് വേണ്ടതെന്ന നിലപാ ടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്വീകരിക്കുക എന്നാണ് അറിയുന്നത്.
ബ്രിട്ടൻ മുന്നോട്ടുവെക്കുന്ന നിർദേശം ഉപരോധ രാജ്യങ്ങൾ അംഗീകരിച്ചാൽ ഖത്തരീ പൗരൻമാർക്കും തിരിച്ചും സ്വതന്ത്രമായി ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കും. അമേരിക്കയും ഗൾഫ് പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പ്രതിസന്ധി നീളുന്ന സാഹചര്യമുണ്ടായാൽ ഖത്തറിെൻറ നി ർബന്ധിത സാഹചര്യം ഉപയോഗപ്പെടുത്തി ഇറാൻ മേഖലയിൽ സാന്നിധ്യം ശക്തമാക്കുമെന്ന് അമേരിക്ക ഭയ പ്പെടുന്നു. ഖത്തറിൽ അമേരിക്കയുടെ പ്രമുഖമായ നാവിക താവളം സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ ഇറാനെ പോലുള്ള ഒരു രാജ്യത്തിെൻറ സാന്നിധ്യം വലിയ തോതിൽ പ്രയാസം സൃഷ്ടിക്കുമെന്ന് അമേരിക്ക നിരീക്ഷി ക്കുന്നു.
അതിന് പുറമെ ജി.സി.സി സംവിധാനം തകരരുതെന്നും പാശ്ചാത്യൻ രാജ്യങ്ങൾ ആഗ്രഹിക്കുന്നു. ജി. സി.സി സംവിധാനം തകർന്നാൽ, ഇറാൻ ഉൽപാദിപ്പിക്കുന്ന ഇന്ധനം കയറ്റി അയക്കാൻ സുഗമമായ സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും ഈ രാജ്യങ്ങൾക്ക് ആശങ്കയുണ്ട്. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ടില്ലേഴ്സൺ ന ടത്തിയ ശ്രമങ്ങൾ ഉപരോധ രാജ്യങ്ങളെ തുടക്കത്തിൽ പിന്തുണച്ചിരുന്ന പ്രസിഡൻറ് ട്രംപിനെ ഒരു പരിധി വരെ മാറി ചിന്തിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് ‘ഗാർഡിയൻ’ പത്രം വിലയിരുത്തുന്നു. ഒമ്പത് മാസമായി തുടരുന്ന പ്ര തിസന്ധി ഇനിയെങ്കിലും അവസാനിക്കുമെന്ന ചെറിയ പ്രതീക്ഷയാണ് ‘ഗാർഡിയൻ’ പത്രം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.