ദോഹ: ഉപരോധം മൂലം നിലവിൽ വന്ന ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ഖത്തറിെൻറ നിലപാടുകളെ പിന്തുണച്ച് അമേരിക്ക. പരമാധികാരം അംഗീകരിച്ച് ഉപാധികളില്ലാത്ത ഏത് ചർച്ചക്കും തയ്യാറാണെന്ന ഖത്തറിെൻറ സമീപനത്തെയാണ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റിട്സ് ടില്ലേഴ്സൺ പിന്തുണച്ചത്.
സൗദിയും ഖത്തറും അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന് തൊട്ടുമുമ്പ് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്.
അമേരിക്കൻ വാർത്താ ഏജൻസിയായ ബ്ലൂഡെറഗിന് നൽകിയ അഭിമുഖത്തിലാണ് ടില്ലേഴ്സൺ ഇക്കാര്യം പറഞ്ഞത്. ഉപരോധം നിലവിൽ വന്നത് മുതൽ ചർച്ചക്ക് തയ്യാറാണെന്ന് ഖത്തർ വ്യക്തമാകിയതാണ്.
പരമാധികാരം അംഗീകരിച്ച് ഉപാധികളില്ലാത്ത ഏത് ചർച്ചക്കും തയ്യാറാണെന്ന ഖത്തറിെൻറ സമീപനം കൃത്യവും വ്യക്തവുമാണ്. ഈ നിലപാട് അംഗീകരിച്ച് രാജ്യങ്ങൾ കൂടിയിരുന്നുള്ള ചർച്ചക്ക് തയ്യാറാവുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമീപ ഭാവയിൽ ഗൾഫ് പ്രതിസന്ധി അവസാനിക്കുമെന്ന് പറയാനാകില്ലെന്ന് ടില്ലേഴ്സൺ വ്യക്തമാക്കി.
വാഷിംഗ്ടൻ ഖത്തറുമായും ഉപരോധ രാജ്യങ്ങളുമായും നിരന്തരം ബന്ധപ്പെട്ട് വരികയാണ്.
എത്രയും വേഗം പ്രതിസന്ധി പരിഹരിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ ഗൾഫ് പ്രതിസന്ധി അവസാനിക്കുന്നതിന് എല്ലാവരും താൽപര്യം കാണിക്കണമെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പ് അഭിപ്രായപ്പെട്ടു.
ടില്ലേഴ്സൺ അദ്ദേഹത്തിെൻറ പര്യടനത്തിൽ ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തുമെന്നും കൂടിയിരുന്നുള്ള ചർച്ചക്കുള്ള സാഹചര്യം സൃഷ്ടിക്കാൻ ശ്രമിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഗൾഫ് മേഖലയെ സംബന്ധിച്ച് ഏറെ അടുത്തറിയുന്ന വ്യക്തിയായാണ് ടില്ലേഴ്സൺ അറിയപ്പെടുന്നത്.
മേഖലയിലെ ഭരണ നേതൃത്വവുമായും അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ്. ജി.സി.സി അംഗ രാജ്യങ്ങൾക്കിടയിൽ ഉടലെടുത്ത ഭിന്നത അവസാനിപ്പിക്കാൻ അത് കൊണ്ട് തന്നെ അദ്ദേഹത്തിന് വ്യക്തിപരമായി താൽപര്യമുള്ളതായാണ് വിലയിരുത്തപ്പെടുന്നത്.
സൗദിയും ഖത്തറും സന്ദർശിക്കാനുള്ള ടില്ലേഴ്സെൻറ തീരുമാനത്തിന് ഈ പശ്ചാതലത്തിൽ ഏറെ പ്രാധാന്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.